കൊറോണ: ഇടുക്കിയില്‍ തിരിച്ചെത്തിയത് 37 പ്രവാസികള്‍, 23 പേര്‍ വിമാനത്തിലും 14 പേര്‍ കപ്പലിലും
തൊടുപുഴ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ എത്തിയത് 37 പ്രവാസികള്‍. 14 പേര്‍ കപ്പലിലും 23 പേര്‍ വിമാനത്തിലുമാണ് നാട്ടിലെത്തിയത്. ഇവരെ എല്ലാവരെയും കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു. ചിലരെ വീടുകളിലേക്കും മാറ്റിയിട്ടുണ്ട്.

മാലദ്വീപില്‍ നിന്ന് കപ്പലില്‍ ഒന്‍പതു പുരുഷന്മാരും അഞ്ച് സ്ത്രീകളുമാണ് എത്തിയത്. ഇവരില്‍ ഗര്‍ഭിണിയായ യുവതിയും ഉള്‍പ്പെടുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവതിയെ മൂവാറ്റുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ചികിത്സ നല്‍കിയതിന് ശേഷം വീട്ടിലേക്ക് മാറ്റുകയായിരുന്നു.
ഒന്‍പത് പേരെ അല്‍ അസ്ഹര്‍ കോളേജ് ഹോസ്റ്റലിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് പ്രവേശിപ്പിച്ചു, ശനിയാഴ്ച കൊച്ചിയില്‍ വിമാനമാര്‍ഗമെത്തിയ 14 പേരില്‍ ഒമ്പത് പേരെ തൊടുപുഴയിലെ വിവിധ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. ബാക്കിയുള്ളവരെ വീടുകളിലേക്ക് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ഇടുക്കി ജില്ലയില്‍ ഇന്ന് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആകെ 24 പേരില്‍ 24 പേര്‍ക്കും രോഗം ഭേദമായിട്ടുള്ളതാണ്.വീടുകളില്‍ നിരീക്ഷണത്തിലായിരുന്നവരില്‍ 239 പേരുടെ നിരീക്ഷണകാലാവധി ഇന്ന് അവസാനിച്ചിട്ടുള്ളതാണ്. ജില്ലയില്‍ ഇന്ന് പുതുതായി 94 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കിയിട്ടുള്ളതാണ്. ഇപ്രകാരം നിലവില്‍ ജില്ലയില്‍ 1220 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലുമായി ആകെ 1232 പേര്‍ നിരീക്ഷണത്തിലാണ്.
Recommended Video

ജില്ലയില്‍ നിന്നും ഇന്ന് 36 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതുള്‍പ്പടെ ആകെ 2480 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. ഇന്ന് 75 പേരുടെ പരിശോധനാഫലം ലഭിച്ചിട്ടുള്ളതും 134 പേരുടെ പരിശോധനാഫലം ആകെ ലഭ്യമാകാനുള്ളതുമാണ്.












Click it and Unblock the Notifications