ഇടുക്കിയില്‍ 40 പേര്‍ക്ക് കൊറോണ; 30 പേര്‍ക്ക് സമ്പര്‍ക്കം വഴി, 13 പേര്‍ക്ക് രോഗമുക്തി
ഇടുക്കി: ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 4 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ കോട്ടയം സ്വദേശിയാണ്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:
1. ചെറുതോണി സ്വദേശി (40). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
2. ചെറുതോണി സ്വദേശിനി (40). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
3. കരിമ്പന്‍ സ്വദേശി (55). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
4. കരിമ്പന്‍ സ്വദേശിനി (52). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
5. ചെറുതോണി സ്വദേശിനി (46). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
6. ചെറുതോണി സ്വദേശിനി (23). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
7. ചെറുതോണി സ്വദേശി (49). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
8. ചെറുതോണി സ്വദേശി (30). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
9. ചെറുതോണി സ്വദേശി (15). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (60). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
11. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (33). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
12. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (44). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
13. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (41). ജൂലൈ 19 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പര്‍ക്കം.
14. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (37). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (63). ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
16. ഉപ്പുതോട് സ്വദേശി (12). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
17. രാജാക്കാട് സ്വദേശി (54). ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
18. രാജാക്കാട് സ്വദേശി (50). ജൂലൈ 21 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
19. രാജാക്കാട് സ്വദേശിനി (45). ജൂലൈ 21 ന് കോവിഡ് സ്ഥിരീകരിച്ച കീരിത്തോട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
20. രാജാക്കാട് സ്വദേശി (55). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
21. കുമളി സ്വദേശി (47). കുമളി ചെക്‌പോസ്റ്റിലെ റവന്യൂ ജീവനക്കാരനാണ്. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
22. കട്ടപ്പന സ്വദേശി (35).ജൂലൈ 22 ന് കോവിഡ് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിയുമായുള്ള സമ്പര്‍ക്കം.
23, 24, 25 & 26. മൂന്നാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേരും (50, 45, മകന്‍ 24) അവരുടെ ബന്ധുവായ പതിനേഴു വയസ്സുകാരനും. മാതാവ് (45) മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പോയിരുന്നു.
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:
1. ദേവികുളം സ്വദേശിനി (33).ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ്.
2. തങ്കമണി, കാമാക്ഷി സ്വദേശി (33). സ്വകാര്യ പണമിടപാട് കമ്പനി ജീവനക്കാരനാണ്. കഴിഞ്ഞ ആഴ്ചയില്‍ രാജാക്കാട് പോയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 23 ന് സ്രവ പരിശോധനയ്ക്ക് വിധേയനായി.
3. കരിങ്കുന്നം സ്വദേശി (30).
4. മരിയാപുരം സ്വദേശിനി (42). മരിയാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1 & 2. ജൂലൈ 13 ന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കുമളി സ്വദേശികളായ ദമ്പതികള്‍ (69, 75). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
3. കുമളി സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 13 ന് കുടുംബത്തോടൊപ്പം സ്വന്തം കാറില്‍ ബാംഗ്ലൂരില്‍ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
4, 5, 6 & 7 . കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍. മാതാവ് 38, ഒന്നും ഒമ്പതും ആറും വയസ്സുള്ള മക്കള്‍. ജൂലൈ 13 ന് കാറില്‍ ബാംഗ്ലൂരില്‍ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
8. ജൂലൈ ഒമ്പതിന് തേവാരത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (32). സുഹൃത്തിനോടൊപ്പം കാല്‍നടയായി വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
9. ജൂലൈ 13 ന് രാജസ്ഥാനില്‍ നിന്ന് എറണാകുളത്ത് എത്തിയ വെള്ളിയാമറ്റം സ്വദേശിനി (22). 5 സുഹൃത്തുക്കളോടൊപ്പം ട്രെയിന് എറണാകുളത്തെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. രാജസ്ഥാനിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. അവിടെ സമൂഹ വ്യാപനം ഉണ്ടായപ്പോള്‍ ജൂണ്‍ 25 ന് കോവിഡ് സ്ഥിരീകരിക്കുകയും ജൂലൈ അഞ്ചിന് രോഗമുക്തി നേടുകയും ചെയ്തിരുന്നു.
ഇത് കൂടാതെ കോട്ടയം സ്വദേശിയായ ഒരാള്‍ക്ക് കൂടി ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. കരിങ്കുന്നത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 318 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.












Click it and Unblock the Notifications