രണ്ടിടങ്ങളില്‍ ബസപകടം, 40തോളം പേര്‍ക്ക് പരിക്ക് അപകടങ്ങളുണ്ടായത് ബസ് മറിഞ്ഞും, കൂട്ടിയിടിച്ചും...
അടിമാലി: ഇടുക്കിയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ബസ് അപകടത്തില്‍ 40തോളം പേര്‍ക്ക് പരിക്ക്. നേര്യമംഗലം ഇടുക്കി പാതയില്‍ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചും കൊച്ചി മധുര ദേശീയപാതയില്‍ അടിമാലിക്ക് സമീപം ബസ് മറിഞ്ഞുമാണ് അപകടമുണ്ടായത്. കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുപ്പതിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഇവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി, ആരുടെയും നില ഗുരുതരമല്ല.
യാത്രക്കാരിലേറെ പേര്‍ക്കും ബസിലെ കമ്പികളില്‍ ഇടിച്ചുമറ്റുമാണ് പരിക്കേറ്റത്.ബസ് ഇരു ബസുകളും അമിതവേഗത്തിലെത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലിയിരുത്തല്‍ അതേസമയം അടിമാലിക്ക് സമീപം വാളറയില്‍ തലനാരിഴക്കാണ് വന്‍ ദുരിതം ഒഴിവായിത്. ശക്തമായ മഴയില്‍ റോഡില്‍ നിന്ന് തെന്നിമാറിയ ബസ് ഈറ്റക്കാടുകളിലേക്ക് മറിയുകയായിരുന്നു.

റോഡിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് ഈറ്റ കാടുകളിലേക്ക് മറഞ്ഞ ബസ് ഈറ്റ ചെടികളില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. സാരമായി പരിക്കേറ്റ പത്തോളം ആളുകളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.ഒരാഴ്ചക്കിടയില്‍ കൊച്ചി മധുര ദേശീയപാതയില്‍ അടിമാലിക്ക് സമീപം ബസ് മറിഞ്ഞുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.












Click it and Unblock the Notifications