ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇക്കോ ടൂറിസം പരിപാടികളുടെ ട്രെയ്ഡ് മാര്‍ക്കുകള്‍ പെരിയാര്‍ കടുവാ സങ്കേതത്തിന് സ്വന്തം

  • By Desk
Google Oneindia Malayalam News

കുമളി: പെരിയാര്‍ കടുവാ സങ്കേതം വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് വിജയകരമായ 40 വര്‍ഷം പിന്നിടുന്നു. 40-ാം വര്‍ഷ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമായി പെരിയാര്‍ കടുവാ സങ്കേതത്തിന്റേയും പെരിയാര്‍ ഫൗണ്ടേഷന്റേയും ലോഗോകള്‍ക്കും സങ്കേതത്തില്‍ നടന്നുവരുന്ന കമ്മ്യൂണിറ്റി ബെയ്സിഡ് ഇക്കോ ടൂറിസം പരിപാടികളുടെയും ട്രെയ്ഡ് മാര്‍ക്കുകള്‍ പെരിയാര്‍ കടുവാ സങ്കേതത്തിന് സ്വന്തമായി.

<strong>ലോകസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപി എന്ന് അഭിപ്രായ സര്‍വെ, 25 ല്‍ 16 സീറ്റ് നേടുമെന്ന് സർവ്വെ</strong>ലോകസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപി എന്ന് അഭിപ്രായ സര്‍വെ, 25 ല്‍ 16 സീറ്റ് നേടുമെന്ന് സർവ്വെ

പങ്കാളിത്ത വനപരിപാലനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സങ്കേതത്തില്‍ നടന്നുവരുന്ന കമ്മ്യൂണിറ്റി ബെയ്സിഡ് ഇക്കോ ടൂറിസം പരിപാടികളായ പെരിയാര്‍ ടൈഗര്‍ ട്രെയില്‍, ഗ്രീന്‍ വോക്ക്, ബോര്‍ഡര്‍ ഹൈക്കിംഗ്, ട്രൈബല്‍ ഹെറിറ്റേജ്, ബാംബൂ റാഫ്റ്റിംഗ് , ജംഗിള്‍ സ്‌കൗട്ട്, ജംഗിള്‍ ഇന്‍, ജംഗിള്‍ ക്യാമ്പ്, ബാംബൂ ഗ്രോവ്, പഗ്മാര്‍ക്ക് ട്രെയില്‍ എന്നീ പരിപാടികള്‍ക്കാണ് ട്രെയ്ഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ ലഭിച്ചത്.

Periyar Tiger Reserve

ഇത് ആദ്യമായാണ് വനംവകുപ്പിന് കീഴിലുള്ള ടൂറിസം പരിപാടികള്‍ക്ക് ട്രെയ്ഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കുന്നതെന്നും, വനംവകുപ്പിന്റെ വിവിധ ഇക്കോ ടൂറിസം പരിപാടികള്‍ക്കും, വനശ്രീ ഉല്പന്നങ്ങള്‍ക്കും ട്രെയ്ഡ് മാര്‍ക്ക് രജിസ്ട്രേഷന് വേണ്ടിയിട്ടുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(വൈല്‍ഡ് ലൈഫ്) & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ സുരേന്ദ്രകുമാര്‍ ഐ.എഫ്.എസ് പറഞ്ഞു.

ട്രെയ്ഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ ലഭിച്ചതിലൂടെ അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ വ്യാജ പ്രോഗ്രാമുകള്‍ക്കുമെതിരായി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പെരിയാര്‍ കടുവാ സങ്കേതത്തിന് സാധിക്കും. അത് വഴി രാജ്യാന്തര ടൂറിസ്റ്റുകള്‍ക്കും, ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും മികച്ച സേവനം ലഭിക്കുന്നതിനും വ്യാജ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് രക്ഷ നേടുന്നതിനും സാധിക്കുന്നു.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന നൂതന ടൂറിസം സംരംഭങ്ങള്‍ക്ക് ട്രെയ്ഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ പുതു ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. കടുവാ സങ്കേതത്തിലെ ടൂറിസം പ്രോഗ്രാമുകളുടെ മാര്‍ക്കറ്റിംഗ് ആശയങ്ങള്‍ പുതിയ തലത്തിലേയ്ക്ക് എത്തിക്കാന്‍ ട്രെയിഡ് മാര്‍ക്ക് രജിസ്ട്രേഷനിലൂടെ സാധിക്കുമെന്നും പെരിയാര്‍ കടുവാ സങ്കേതം മേധാവി ശ്രീമതി.ശില്പ.വി.കുമാര്‍ ഐ.എഫ്.എസ് അഭിപ്രായപ്പെട്ടു.

Idukki
English summary
40 years celebrated in Periyar Tiger Reserve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X