Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇടുക്കിയില്‍ മടങ്ങിയെത്തിയത് 42 പ്രവാസികള്‍, എല്ലാവരും നിരീക്ഷണത്തില്‍

തൊടുപുഴ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 42 പ്രവാസികള്‍ കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. ഏഴ് രാജ്യങ്ങളില്‍ നിന്നായി 34 പുരുഷന്‍മാരും 8 സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ 20 പേരെ വീടുകളിലും 14 പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും നാല് പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ നാല് പേരെ അതിര്‍ത്തിയിലെത്തിച്ച് തമിഴ്‌നാട് അധികൃതര്‍ക്ക് കൈമാറി.

idukki

നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ - 20, ഇടുക്കി - 4, ഉടുമ്പന്‍ചോല - 5, പീരുമേട് - 8. ഇതുകൂടാതെ മീനച്ചില്‍ താലൂക്കിലെ ഒരാളും ഇടുക്കിയിലേക്കാണെത്തിയത്. എയര്‍പോര്‍ട്ടുകള്‍ അടിസ്ഥാനത്തില്‍: കൊച്ചി - 30, കോഴിക്കോട് - 11, തിരുവനന്തപുരം - 1.

മസ്‌ക്കറ്റില്‍ നിന്ന് മൂന്ന് പുരുഷന്‍മാരാണെത്തിയത്. ഇതില്‍ ഒരാളെ വീട്ടിലും രണ്ട് പേരെ തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. റാസല്‍ഖൈമ (യു.എ.ഇ.) യില്‍ നിന്നും രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇവരെ പീരുമേട് മലങ്കര ചര്‍ച്ച് ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

ഷാര്‍ജയില്‍ നിന്ന് 16 പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടക്കം 18 പേരാണെത്തിയത്. ഇതില്‍ 10 പേരെ വീടുകളിലും മൂന്ന് പേരെ തേക്കടി, നെടുങ്കണ്ടം, തൊടുപുഴ എന്നിവിടങ്ങളിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും ഒരാളെ കുട്ടിക്കാനം മലങ്കര ചര്‍ച്ച് ഹോസ്റ്റലിലെ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. തമിഴ്‌നാട് സ്വദേശികളായ നാല് പേരെ അവരുടെ നാട്ടിലേക്കയച്ചു.

ദുബായില്‍ നിന്ന് ഏഴ് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമടക്കം 12 പേരാണെത്തിയത്. ഇതില്‍ ആറ് പേരെ വീടുകളിലും അഞ്ച് പേരെ മുട്ടത്തെയും നെടുങ്കണ്ടത്തെയും തൊടുപുഴയിലേയും പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.

സൗദി അറേബ്യയില്‍ നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയ്യാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഖത്തറില്‍ നിന്ന് മൂന്ന് പുരുഷന്‍മാരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ തൊടുപുഴയിലേയും ഒരാളെ കഞ്ഞിക്കുഴിയിലേയും പെയ്ഡ് ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. അബുദാബിയില്‍ നിന്ന് രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമടക്കം മൂന്ന് പേരാണെത്തിയത്. എല്ലാവരെയും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+