വനിതാമതില്‍ ഇടുക്കിയില് നിന്നും 45,000 വനിതകള്‍; 14 മേഖലകളില്‍ നിന്നുള്ളവര്‍ 10 കി.മീ ദൂരം അണിനിരക്കും!!!
തൊടുപുഴ: കേരളം കൈവരിച്ച സാമൂഹ്യപരിഷ്‌കരണ നേട്ടങ്ങള്‍, നവോത്ഥാനമൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും സ്ത്രീ- പുരുഷ സമത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയും ജനുവരി ഒന്നിന് വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ പങ്കെടുക്കുന്നതിന് ജില്ലയില്‍ നിന്നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വിവിധ സാമൂഹിക നവോത്ഥാന സംഘടനകളുടെയും പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും 45,000ല്‍പരം സ്ത്രീകള്‍ വനിതാമതിലിന്റെ പങ്കാളികളാകും. ദേശീയപാത 47ല്‍ അങ്കമാലി ടൗണ്‍ ജംഗ്ഷന്‍ മുതല്‍ ആലുവദേശം കുന്നുംപുറം വരെ 10 കി.മി ദൂരത്തിലാണ് ഇടുക്കി ജില്ലയില്‍ നിന്നുള്ള വനിതകള്‍ വനിതാമതിലില്‍ പങ്കാളികളാകുന്നത്.

അങ്കമാലി ടൗണില്‍ നിന്നും അടിമാലി, മൂന്നാര്‍, മറയൂര്‍, രാജാക്കാട്, ശാന്തന്‍പാറ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, കരിമണ്ണൂര്‍, തൊടുപുഴ, മൂലമറ്റം, വണ്ടന്‍മേട്, ഏലപ്പാറ, പീരുമേട് മേഖലകള്‍ എന്ന ക്രമത്തിലാണ് ജില്ലയില്‍ നിന്നും പങ്കെടുക്കുന്ന സ്ത്രീകള്‍ വനിതാമതിലില്‍ അണിനിരക്കുന്നത്. വനിതാമതിലില്‍ വര്‍ദ്ധിച്ച സ്ത്രീപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ നവോത്ഥാന ജനാധിപത്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതാസംഘടനകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.












Click it and Unblock the Notifications