ഇടുക്കി അതിര്‍ത്തി വഴി രാത്രി യാത്ര നിരോധിച്ചു; ജില്ലയില്‍ ഇന്ന് 469 പേര്‍ക്ക് കൊറോണ രോഗം
ഇടുക്കി: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ രാത്രിയാത്രയ്ക്ക് ജില്ലാകളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 21 മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍ സംസ്ഥാന യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇടുക്കി ജില്ലയില്‍ 469 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.23 ആണ് പോസിറ്റിവിറ്റി നിരക്ക്. 457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 53 പേര്‍ രോഗമുക്തി നേടി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 1,03,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,44,791 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications