അഞ്ചംഗ നായാട്ടു സംഘം പിടിയില്‍ പതിനഞ്ചു കിലോ കാട്ടിറച്ചിയും പിടിച്ചെടുത്തു...!!!!
അടിമാലി: ഒരു ഇടവേളക്കുശേഷം കാട്ടിറച്ചിയുമായി അഞ്ചംഗ നായാട്ടു സംഘം ഇടുക്കി അടിമാലിയില്‍ പിടിയില്‍.അടിമാലി ചിന്നപ്പാറകുടി സ്വദേശികളായ കുഞ്ഞപ്പന്‍, റെജി,രഞ്ചന്‍ അഭിലാഷ്, മനു എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും പതിനഞ്ചു കിലോയോളം വരുന്ന കാട്ടിറിച്ചിയും കണ്ടെത്തി.
ആദിവാസി മേഖലകളോട് ചേര്‍ന്നുള്ള വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് പിടിയിലായവര്‍ നായാട്ടു നടത്തി വന്നിരുന്നതെന്നും കൂടുതല്‍ ആളുകള്‍ സംഘത്തിലുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും കുമ്പന്‍പാറ റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍ പറഞ്ഞു. കെണിവെച്ചും കല്ലെറിഞ്ഞുമാണ് നായട്ടുസംഘം കാട്ടു മൃഗങ്ങളെ വേട്ടയാടിയിട്ടുളളതെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഉടുമ്പ്, മുള്ളന്‍പന്നി തുടങ്ങിയ കാട്ടു മൃഗങ്ങളെയാണ് ഇത്തരത്തില്‍ വേട്ടയാടപ്പെട്ടിട്ടുള്ളത്. പിടിയിലായവര്‍ സ്ഥിരം വേട്ടക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മൂന്നാറിലെ റിസോര്‍ട്ട്, ഹോട്ടല്‍ മാഫിയകളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവരാണോ എന്നകാര്യത്തില്‍ സ്ഥിതീകരണം നടത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചിന്നപ്പാറകുടിയില്‍ പരിശോധന നടന്നത്.












Click it and Unblock the Notifications