ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേവികുളം താലൂക്കില്‍ 5 സ്‌കൂളുകള്‍ ഹൈടെക് ആകുന്നു: ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന്

Google Oneindia Malayalam News

ഇടുക്കി: ദേവികുളം താലൂക്കിലെ അഞ്ച് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിട സമുച്ചയങ്ങള്‍ ഒരുങ്ങി. അടിമാലി ഗവ. ഹൈസ്‌കൂള്‍, ഗവ. എച്ച്.എസ്.എസ്. ചെണ്ടുവരൈ, ജി.യു.പി.എസ് തോക്കുപാറ, ജി.വി.എച്ച്.എസ്.എസ് മൂന്നാര്‍, ജി.വി.എച്ച്.എസ്.എസ് ദേവിയാര്‍ കോളനി എന്നീ സ്‌കൂളുകള്‍ക്കാണ് പുതിയ ഹൈടെക് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പുതുതായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് രാവിലെ 9:30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.

p

ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. വൈദ്യുത വകുപ്പ് മന്ത്രി എം.എം. മണി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി, എസ് രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കളക്ടര്‍ എച്ച്. ദിനേശന്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ബിജെപിയുടെ രക്ഷയ്ക്ക് വടക്കന്റെ ബ്ലൂ പ്രിന്റ്; നേതൃത്വം അംഗീകരിച്ചു, കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്...ബിജെപിയുടെ രക്ഷയ്ക്ക് വടക്കന്റെ ബ്ലൂ പ്രിന്റ്; നേതൃത്വം അംഗീകരിച്ചു, കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച്...

ക്ലാസ്മുറികള്‍, ലാബുകള്‍ , ശുചിമുറികള്‍, അധ്യാപകര്‍ക്കുള്ള പ്രത്യേക മുറികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുളളത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് പകരം പുതിയ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചത് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകും. സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ മികവാണ് ഓരോ ഹൈടെക് വിദ്യാലയങ്ങളും.

രാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധംരാഹുല്‍ ഗാന്ധി അറസ്റ്റില്‍, ലാത്തിയടി, നിലത്ത് വീണു... യുപിയില്‍ നാടകീയ രംഗങ്ങള്‍, വന്‍ പ്രതിഷേധം

ദേവികുളം താലൂക്കില്‍ തോട്ടം മേഖലയിലും പിന്നോക്ക വിഭാഗത്തിലുമുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് ഈ നാലു സ്‌കൂളുകളിലും പഠിക്കുന്നത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ മികവിന്റെ പുതിയ ഇടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമൊരുക്കും. മൂന്നു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് അടിമാലി ഗവ. ഹൈസ്‌കൂള്‍ കെട്ടിടം പൂര്‍ത്തികരിച്ചത്. ഗവ. എച്ച്.എസ്.എസ്. ചെണ്ടുവരൈ, ജി.യു.പി.എസ് തോക്കുപാറ, ജി.വി.എച്ച്.എസ്.എസ് മൂന്നാര്‍ എന്നീ സ്‌കൂളുകളുടെ കെട്ടിട സമുച്ചയങ്ങള്‍ ഒരുകോടി രൂപ പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്. 1.75 കോടി നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചാണ് ജി.വി.എച്ച്.എസ്.എസ് ദേവിയാര്‍ സ്‌കൂളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഈ ചിത്രം നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടിയാണ്... നവമാധ്യമങ്ങളിലെ പ്രചാരണത്തിന്റെ സത്യം ഇതാണ്...ഈ ചിത്രം നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടിയാണ്... നവമാധ്യമങ്ങളിലെ പ്രചാരണത്തിന്റെ സത്യം ഇതാണ്...

Idukki
English summary
5 Schools going to hi-tech in Devikulam Taluk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X