തൊടുപുഴയിൽ വീട്ടിൽ കയറി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; 62 വയസുകാരന്‍ അറസ്റ്റില്‍
തൊടുപുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലാണ് 62 വയസുകാരന്‍ അറസ്റ്റിലായത്.ഇരുപത്തിരണ്ടു വയസുള്ള ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ കടവൂര്‍ മാവും തൊട്ടി മുണ്ടയക്കല്‍ പൈലി മകന്‍ ജോസിനെയാണ് പോലീസ് പിടികൂടിയത്.
പോത്താനിക്കാട് എസ്ഐ ബൈജുവും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്ന സമയങ്ങളില്‍ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചതായാണ് കേസ് പല തവണ ലൈംഗീകമായി പീഡനത്തിന് പെണ്‍കുട്ടിയെ ഇരയാക്കിയെന്നാണ് പോലീസിന് ലഭിച്ച പരാതി.

പെണ്‍കുട്ടിയുടെ കുടുംബാഗംങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications