ഇടുക്കിയിൽ രണ്ടാം കോവിഡ് വാക്സിനെടുത്തവർ 65%; കണക്കുകൾ ഇങ്ങനെ
ഇടുക്കിയിൽ രണ്ടാം കോവിഡ് വാക്സിനെടുത്തവർ 65%; കണക്കുകൾ ഇങ്ങനെ
ഇടുക്കി: ഇടുക്കി ജില്ലയിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ സ്വീകരിച്ചത് 65 ശതമാനം ആളുകൾ. കോവിഡിന്റെ രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ചവരുടെ കണക്കുകൾ ആണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്.
ജില്ലയിൽ 18 വയസ്സിന് മുകളിൽ ഉളള 8,68,082 പേർക്കാണ് വാക്സീൻ നൽകേണ്ടത്. എന്നാൽ, കഴിഞ്ഞ ദിവസം ഉച്ച വരെയുള്ള കണക്ക് പ്രകാരമാണ് ജില്ലയിൽ 8,64,687 പേർ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. 5,66,030 പേർ രണ്ടാം ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചു എന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

ഇനി ആദ്യ ഡോസ് കോവിഡ് വാക്സീൻ എടുക്കാനുള്ളവരിൽ ഭൂരിഭാഗവും കോവിഡ് ബാധിച്ച ആളുകൾ ആണ്. ഇത്തരക്കാർക്ക് രോഗം റിപ്പോർട്ട് ചെയ്ത് 90 ദിവസം കഴിഞ്ഞു മാത്രം ആണ് വാക്സീൻ സ്വീകരിക്കാൻ കഴിയുക എന്ന് ജില്ലയിലെ ആരോഗ്യ അധികൃതർ പറഞ്ഞു.

എന്നാൽ, അലർജി, ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സീൻ എടുക്കാത്തവർ, വാക്സീൻ സ്വീകരിക്കാൻ താൽപര്യം ഇല്ലാത്തവർ എന്നിങ്ങനെ വിഭാഗത്തിൽ പെട്ടവരാണ് ബാക്കിയുളള വിഭാഗത്തിൽ ഉളളത്. ആദ്യം വാക്സീൻ സ്വീകരിക്കാൻ വിസമ്മതിച്ച ഒട്ടേറെ പേരെ നിരന്തര ബോധവൽക്കരണത്തിലൂടെ കുത്തിവയ്പിന് വിധേയമാക്കാൻ സാധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിൽ സർക്കാർ മേഖലയിൽ 60 കേന്ദ്രങ്ങളിൽ ആണ് ഇപ്പോൾ വാക്സിനേഷൻ നടന്നു വരുന്നത്.

തിരക്ക് കുറഞ്ഞതോടെ ആഴ്ചയിൽ 3 മുതൽ 4 ദിവസം വരെ മാത്രം ആണ് പല കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷൻ നൽകുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിയമിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതോടെ മുൻപ് ഉണ്ടായിരുന്ന പല വാക്സിനേഷൻ കേന്ദ്രങ്ങളിലും ഇപ്പോൾ വാക്സിനേഷൻ നടക്കുന്നില്ല. ഇതു പല മേഖലകളിലും ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന് ആണെങ്കിൽ അടുത്തു തന്നെ പൾസ് പോളിയോ യജ്ഞം ഉൾപ്പെടെ നടത്തേണ്ടതുണ്ട്.

അതിന് മുൻപ് പരമാവധി പേർക്ക് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയില എങ്കിൽ അത് ആരോഗ്യ വകുപ്പിന്റെ ഇതര പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പറയുന്നത്. മെഗാ കോവിഡ് വാക്സിനേഷൻ ക്യാംപുകൾ ഉൾപ്പെടെ നടത്തി സമ്പൂർണ ഒന്നാം ഡോസ് വാക്സിനേഷനായി ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങിയിരുന്നു. എന്നാൽ ആ വേഗം രണ്ടാം ഡോസ് വാക്സിനേഷനിൽ ജില്ലയിൽ പ്രകടമല്ല. ജില്ലയിൽ നിലവിൽ കോവിഡ് വാക്സീന് ക്ഷാമം ഇല്ല. 39,000 ഡോസ് കോവിഷീൽഡ് വാക്സിനും 11,000 ഡോസ് കോവാക്സീനും ഇന്നലെ സ്റ്റോക്ക് ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ജില്ലയിലെ കണക്ക് ഇങ്ങനെ
ജില്ലയിൽ 18 വയസ്സിന് മുകളിലുള്ള 8,68,082 പേർക്കാണ് കോവിഡ് വാക്സീൻ നൽകേണ്ടത്. ഇതിൽ ജനുവരി 16 മുതൽ ഇന്നലെ ഉച്ച വരെയുള്ള കണക്ക് പ്രകാരം 8,64,687 പേർ ഒന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു. രണ്ട് ഡോസും സ്വീകരിച്ചത് 5,66,030 പേർ. ഒന്നാം ഡോസിൽ ഇതുവരെ 99 % വാക്സിനേഷൻ പൂർത്തിയായി. രണ്ടാം ഡോസിൽ 65 % പേർ കുത്തിവയ്പ്പ് എടുത്തു.
അതേസമയം, ഇടുക്കി ജില്ലയിൽ 162 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 12.81 ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 524 പേർ കോവിഡ് മുക്തി നേടി.












Click it and Unblock the Notifications