കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ വ്യാജ ശർക്കര പിടികൂടി; കേരളത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 6500 കിലോ ശര്‍ക്കര പിടിച്ചു, വ്യാജ ശര്‍ക്കര വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

മറയൂര്‍: കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മറയൂരില്‍ നിന്നും വ്യജ ശര്‍ക്കര പിടികൂടി. കര്‍ഷകരുടെ നേതൃത്വത്തില്‍ മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ കേരളത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 6500 കിലോ ശര്‍ക്കരയാണ് പിടികൂടിയത്. മറയൂര്‍ ആനക്കാല്‍പ്പെട്ടിയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. 130 ചാക്കുകളിലായിട്ടാണ് തമിഴ്‌നാട്ടില്‍ നിന്നും ശര്‍ക്കര കൊണ്ടുവന്നത്.

<strong>മംഗളൂരുവില്‍ ഡെങ്കിപ്പനി പടരുന്നു; പനിബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി </strong>മംഗളൂരുവില്‍ ഡെങ്കിപ്പനി പടരുന്നു; പനിബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ മരണത്തിന് കീഴടങ്ങി

മാപ്‌കോ, മഹാഡ്, അഞ്ചുനാട് എന്നിവടങ്ങളിലെ ശര്‍ക്കര ഉത്പാദന വിപണന സംഘം പ്രതിനിധികളാണ് വ്യാജ ശര്‍ക്കര തടഞ്ഞു വച്ച് പോലീസില്‍ വിവരം അറിയിച്ചത്. മറയൂര്‍ ശര്‍ക്കരയുടെ ഭൗമസൂചിക പ്രഖ്യാപനത്തില്‍ വ്യാജ ശര്‍ക്കര വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്.

fake Marayoor jaggery

മറയൂര്‍ അഡീഷണല്‍ എസ്. ഐ വി.എന്‍.മജീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ശര്‍ക്കര പരിശോധന നടത്തി. മറയൂര്‍ ശര്‍ക്കരയുടെ രൂപത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശര്‍ക്കര കേരള വിപണികളില്‍ മറയൂര്‍ ശര്‍ക്കരയെന്ന പേരിലാണ്് വിറ്റഴിക്കുന്നത്. മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചതോടെ ഇനി വ്യാജ ശര്‍ക്കര വില്‍പ്പനക്കാര്‍ക്ക് പിടിവീഴുമെന്ന് ഉറപ്പാണ്.

English summary
6500 kg fake Marayoor jaggery seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X