ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 768 പേര്‍ക്ക്; വാക്‌സിനേഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് ജില്ലാ ഭരണകൂടം

Google Oneindia Malayalam News

ഇടുക്കി: ജില്ലയില്‍ 768 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് രോഗ ബാധിതരില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 15.36 ആണ് പോസിറ്റിവിറ്റി നിരക്ക്. 736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ പത്ത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 142 പേര്‍ കോവിഡ് രോഗമുക്തി നേടി.

c

കോവിഡ് 19 രണ്ടാം തരംഗത്തില്‍ രോഗവ്യാപനം വര്‍ദ്ധിക്കുമ്പോള്‍ കൂട്ടപരിശോധനയിലൂടെയും മരുന്നിന്റെ ലഭ്യതയനുസരിച്ച് വാക്‌സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിച്ചും ഗതിവേഗം പിടിച്ചു നിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ജില്ലാ ഭരണകൂടം. റവന്യു, ആരോഗ്യ, പോലീസ്, പഞ്ചായത്ത് വകുപ്പുകള്‍ സംയുക്തമായി ജില്ലാ അതിര്‍ത്തി ചെക്‌പോസ്‌ററുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ അടങ്ങാത്ത ആധി; അവര്‍ പിടിക്കുന്ന 10ല്‍ എട്ടും നമ്മുടെ വോട്ട്... പരസ്യമാക്കി ഹൈബി ഈഡന്‍കോണ്‍ഗ്രസില്‍ അടങ്ങാത്ത ആധി; അവര്‍ പിടിക്കുന്ന 10ല്‍ എട്ടും നമ്മുടെ വോട്ട്... പരസ്യമാക്കി ഹൈബി ഈഡന്‍

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍

അവശ്യ യാത്രകള്‍ അനുവദിച്ചും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ നിയന്ത്രിച്ചും തൊഴില്‍ തടസമുണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിനും ശുചിത്വബോധം സൃഷ്ടിക്കുന്നതിനും വലിയ പ്രാധാന്യമാണ് ബോധവല്‍ക്കരണത്തിലൂടെ നല്‍കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വാക്‌സിനേഷന്‍, രോഗ വ്യാപനത്തെ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. കൂട്ടപരിശോധനയിലൂടെ രോഗ സാധ്യതാ മേഖല കണ്ടെത്താനും നിയന്ത്രണങ്ങള്‍ കടുപ്പിച്ച് വ്യാപനം നിയന്ത്രിക്കാനുമാണ് ലക്ഷ്യം.

വാക്‌സിന്‍ സ്വീകരിച്ചവര്‍ ആകെ (ജനുവരി 16- ഏപ്രില്‍ 20) 1,80,957
കോവിഷീല്‍ഡ്- 1,74,728, കോവാക്‌സിന്‍-6229
60 വയസിനു മുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍- 82,202
45-59 പ്രായപരിധിയില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍- 48,802.

ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി നടി നിഖിത ശര്‍മ, ചിത്രങ്ങള്‍ കാണാം

Idukki
English summary
768 people test for Coronavirus positive in Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X