പീരുമേട് സബ്ജയിലില്‍ റിമാന്റിലായിരുന്ന പ്രതി മരിച്ച സംഭവം; ഏട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം!
പീരുമേട്: നെടുങ്കണ്ടം തൂക്കുപാലത്ത് സാമ്പത്തിക ക്രമക്കേടു കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന രാജ്കുമാര്‍ എന്നയാളുടെ കസ്റ്റഡി മരണത്തിലാണ്. നെടുംകണ്ടം സിഐ അടക്കം എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാളെ ജയിലില്‍ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ ഈ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂണ്‍ 16-ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ജൂണ്‍ 12ന് ഇദ്ദേഹത്തെ തെളിവെടുപ്പിന് എത്തിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന് ചികിത്സ നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നല്‍ ആരോപണത്തിനെതിരെ പോലീസ് പറയുന്നതിങ്ങനെ, അറസ്റ്റിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രാജ്കുമാറിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ പറ്റിയ പരിക്കുകളാണ് ശരീരത്തിലുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം രൂപ തട്ടിച്ചെടുത്ത കേസിലാണ് രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയതത്.












Click it and Unblock the Notifications