കുസൃതി കാട്ടിയതിന് അമ്മയുടെ ക്രൂരത; ഇടുക്കിയിൽ കുഞ്ഞ് തീപ്പൊള്ളലേറ്റ ആശുപത്രിയിൽ
ഇടുക്കി: ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ച് വയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളം കാലും ഇടുപ്പും പൊള്ളി അടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് അമ്മയുടെ ശിക്ഷ.
അമ്മയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ ശരീരത്തിലെ തീപ്പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നാല് ദിവസങ്ങൾക്ക് മുൻപ് ആണ് സംഭവം ഉണ്ടായത്.
കുട്ടിയുടെ രണ്ട് കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേറ്റിട്ടുണ്ട്. ഇതിന് പുറമെ, ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. അയൽക്കാരൻ ആണ് വിവരം പൊലീസിനെ അറിയിച്ചത്. നിലവിൽ കുട്ടി ചികിത്സയിലാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിനുമുൻപ് കുട്ടിക്കെതിരെ ആക്രമണങ്ങൾ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു. അതേ സമയം, കുട്ടിയുടെ ശരീരത്തിൽ പറ്റിയ പൊള്ളലിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്ന് ചികിത്സിച്ച ഡോക്ടർ സ്ഥിരീകരിച്ചു.
അതേ സമയം, മലപ്പുറം മങ്കടയിൽ 12- കാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ അമ്മയുടെ കാമുകനും 2 മാസം മുൻപ് അറസ്റ്റിൽ ആയിരുന്നു. ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. പാലക്കാട് ചെർപ്പുളശ്ശേരി ചളവറ സ്വദേശി വിനീഷ് ആണ് കോടതിയിൽ ഹാജരായത്. അതേസമയം, പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2019 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടക വീടുകളിൽ വെച്ചു പല തവണ പീഡിപ്പിച്ചു വെന്നാണ് കേസ്. ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളിൽ എത്തിച്ച് നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇര ആക്കിയിരുന്നു. പെൺകുട്ടി ഈ കാര്യം പോലീസിൽ മൊഴി നൽകിയിരുന്നു.
രാജ്യത്ത് 150 കോടി വാക്സിൻ സ്വീകരിച്ചു: ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി
ഒക്ടോബർ 19 - ന് മലപ്പുറം വനിതാ പോലീസിൽ പരാതി നൽകുക ആയായിരുന്നു. പ്രതിക്ക് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുത്ത കുട്ടിയുടെ അമ്മയായ 30 കാരിയെ ഒക്ടോബർ മാസം 20 - ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവർ റിമാൻഡിൽ ആയി. അതേ സമയം, പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തിരുന്നു എന്നാണ് വിവരം.