ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവി മുംബൈയില്‍ നിന്ന് കാറിലെത്തിയ ഇടുക്കി സ്വദേശിക്ക് കൊവിഡ്, ജില്ലയില്‍ രോഗബാധിതര്‍ രണ്ടായി

Google Oneindia Malayalam News

തൊടുപുഴ: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 49 പേരില്‍ ഒരാള്‍ ഇടുക്കി ജില്ലക്കാരന്‍. നവി മുംബൈയില്‍ നിന്നും കാറോടിച്ച് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന 48കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മൂന്നാറിലെ ശിക്ഷക് സദനിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. മുംബൈയില്‍ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറില്‍ 20നാണ് ഇദ്ദേഹമെത്തിയത്. തുടര്‍ന്ന് കൊല്ലത്ത് നിന്ന് ആംബുലന്‍സില്‍ ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു. 23നാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. ഒപ്പം കരുണാപുരം വണ്ടന്മേട് സ്വദേശിയായ ബേക്കറി ഉടമയുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതോടെ രണ്ടു പേരാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്.

covid

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഓണ്‍ലൈന്‍ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 202 പേര്‍ കേരളത്തിലെത്തി. 110 പുരുഷന്‍മാരും 79 സ്ത്രീകളും 13 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്‌നാട് - 159, കര്‍ണ്ണാടക - 19, മഹാരാഷ്ട്ര - 3, ആന്ധ്രപ്രദേശ് - 1, തെലുങ്കാന - 11, പോണ്ടിച്ചേരി - 4, ബീഹാര്‍ - 5 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 82 പേര്‍ ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്.റെഡ് സോണുകളില്‍ നിന്നെത്തിയ 32 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 170 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റെയിന്‍ നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വിദേശത്ത് നിന്നും 18 പേരും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാണ്ട് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

Idukki
English summary
A Man Came From Maharashtra confirmed Covid positive in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X