അഭിമന്യൂവിന്റെ കൊലപാതകം: പുപ്പാറയില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു
പൂപ്പാറ: അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് പുപ്പാറയില്‍ സിപിഎന്റെ പ്രതിക്ഷേധ കൂട്ടായ്മ നടന്നു. കൂട്ടായ്മ ശാന്തന്‍പാറ ഏരിയ കമ്മറ്റിയുടെ നേതൃത്തിലാണ് പൂപ്പാറയില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. അഭിമാന്യുവിന്റെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ചു സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐയുടെയും സഹകരണത്തോടെ സി.പി.ഐ.എം.ന്റെ നേതൃത്വത്തിലാണ് പ്രതിക്ഷേധ സംഗമങ്ങളും കൂട്ടായ്മകളും നടന്നു വരുന്നത്.

സംസ്ഥാന വ്യാപകമായി ഇരുനൂറിലധികം കേന്ദ്രങ്ങളിലായിട്ടാണ് പ്രതിക്ഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു വരുന്നത്. വര്‍ഗീയത തുലയട്ടെ എന്ന മുദ്യാവാക്യം ഉയര്‍ത്തിപിടിച്ചുകൊണ്ട് കൊലപാതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുക,വര്‍ഗീയ വാദികളെ തിരസ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വിവിധ ഇടങ്ങളില്‍ കൂട്ടായ്മകള്‍ നടന്നു വരുന്നത്. പൂപ്പാറയില്‍ നടന്ന പ്രതിക്ഷേധ പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എന്‍.മോഹനന്‍ ഉത്ഘാടനം ചെയ്തു.നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂട്ടായ്മയില്‍ ഏരിയ സെക്രട്ടറി എന്‍.പി.സുനില്‍ കുമാര്‍,എന്‍.വി.കുട്ടപ്പന്‍,എന്‍.ആര്‍.ജയന്‍, സേനാപതി ശശി, തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications