മാങ്കുളത്ത് തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 14 പേര്‍ക്ക് പരിക്ക്
മാങ്കുളം: മാങ്കുളത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ 14 പേര്‍ക്ക് പരിക്ക് ആദിവാസികളായ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. മാങ്കുളം വിജയന്കടക്ക് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
കുറത്തിക്കുടി നിവാസികളായ ലക്ഷി,ഇന്ദു,വത്സ,ഷൈല,ഓമന , പെരുമാഷി, ലളിത, ചന്ദ്രിക, മേരി,ശുശീല, മങ്കാള്‍,കുട്ടി, ദീപു, കാളികുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുറത്തിക്കുടിയില്‍ നിന്നും മാങ്കുളം കൈനഗിരി ഭാഗത്തുള്ള ഏലത്തോട്ടത്തില്‍ പണിക്കെത്തിയ ആദിവാസി സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടമായി പത്തടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.

പ്രധാന റോഡില്‍ നിന്നും എസ്റ്റേറ്റിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിയുന്നതിനിടയില് ജീപ്പ് നിയന്ത്രണം നഷ്ടമായി പിറകോട്ടുരുളുകയും റോഡിനോട് ചേര്‍ന്നുള്ള കൊക്കയിലേക്ക് മറിയുകയുമായിരുന്നു.തലകീഴായി മറിഞ്ഞ ജീപ്പിനുള്ളില്‍ നിന്നും സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് തൊഴിലാളികളെ പുറത്തെത്തിച്ചു. തുടര്‍ന്ന് തൊഴിലാളികളുമായി എത്തിയ മറ്റ് ജീപ്പുകളില്‍ പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.അപകടത്തില്‍ ജീപ്പ് ഭാഗീകമായി തകര്‍ന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications