ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറയൂര്‍ എടിഎം കവര്‍ച്ച പ്രതി പിടിയില്‍ കവര്‍ച്ച നടത്തിയത് ആദ്യ ഭാര്യക്ക് നഷ്ട പരിഹാരം നല്‍കാന്‍!!!

  • By Desk
Google Oneindia Malayalam News

മറയൂര്‍: കഴിഞ്ഞ പതിനേഴാം തിയതിയാണ് മറയൂര്‍ കോവില്‍ക്കടവിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കുത്തി തുറന്ന് മോഷണ ശ്രമം നടന്നത്. സംഭവുമായി ബന്ധപ്പെട്ട തമിഴ്‌നാട് സ്വദേശി മണികണഠനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്നാര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

<strong>കെഎം ഷാജിക്ക് താൽക്കാലിക ആശ്വാസം, നിയമസഭയിൽ പങ്കെടുക്കാം, ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല</strong>കെഎം ഷാജിക്ക് താൽക്കാലിക ആശ്വാസം, നിയമസഭയിൽ പങ്കെടുക്കാം, ആനുകൂല്യങ്ങൾ കൈപ്പറ്റാനാകില്ല

മോഷ്ണം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചതിന്റെ കാരണം പോലീസ് പറയുന്നത് ഇങ്ങനെ: രണ്ടു ഭാര്യമാരുള്ള മണികണ്ഠന്‍ ആദ്യ ഭാര്യയുമായുള്ള കേസ് പരിഹരിക്കുന്നതിനുള്ള പണം തേടിയാണ് മറയൂരില്‍ എത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നും രണ്ടാംഭാര്യയും കുഞ്ഞുമായി എത്തിയ ഇയാള്‍ കോവില്‍ക്കടവിലെത്തി ലോഡ്ജില്‍ മുറിയെടുക്കുകയും രാത്രിയോടെ ആളൊഴിഞ്ഞ എടിഎം കുത്തിത്തുറന്ന് പണം എടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പണം കിട്ടാതെ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയും പിറ്റേ ദിവസംതന്നെ തമിഴ്‌നാട്ടിലേക്ക് തിരികെ പോകുകയും ചെയ്തു. ‌‌‌

atmrobberycase

മോഷണം നടന്നതിനു തൊട്ടടുത്ത ദിവസം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ലോഡ്ജുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണവും തുടര്‍ന്ന് ഫോണ്‍കോള്‍ പിന്തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തിനും ഒടുവില്‍ ബോഡി നാക്കന്നൂരില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.തമിഴ്‌നാട്ടിലേക്ക് കടക്കുംമുമ്പേ രണ്ടാം ഭാര്യയുടെ മാല പണയം വെച്ചതായി കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

Idukki
English summary
accsused reveals about mayarur atm robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X