ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാഹന മോഷണകേസിലെ കൂട്ടുപ്രതി അറസ്റ്റില്‍! പിടയിലായത് കുപ്രസിദ്ധ മോഷ്ടാവ് പാലക്കയം സണ്ണിയുടെ കൂട്ടാ

  • By Desk
Google Oneindia Malayalam News

അടിമാലി: കുപ്രസിദ്ധ മോഷ്ടാവ് പാലക്കയം സണ്ണിയുടെ കൂട്ടാളി അറസ്റ്റില്‍. വാഹനമോഷണം ഉള്‍പ്പടെ പത്തോളം കേസില്‍ പ്രതിയായിട്ടും ഇതുവരെയും പിടിക്കപ്പെടാതെ ഒളിവിലായിരുന്ന ഇടുക്കി, ഉടുമ്പന്‍ചോല കല്ലുപാലം അയലാറ്റില്‍ ലൂക്കോസ് മകന്‍ ജോജോ ലൂക്കോസ് ആണ് അറസ്റ്റിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ജോജോ മോഷണം നടത്തിയ ശേഷം വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി ഒളിവില്‍ കഴിയുകയായിരുന്നു.

<strong>ഫെയ്‌സ് ഡിറ്റക്ടറും ആകാശനിരീക്ഷണവും; മണ്ഡലകാലത്ത് ശബരിമലയിയില്‍ വിന്യസിക്കുന്നത് വന്‍പോലീസ് പടയെ</strong>ഫെയ്‌സ് ഡിറ്റക്ടറും ആകാശനിരീക്ഷണവും; മണ്ഡലകാലത്ത് ശബരിമലയിയില്‍ വിന്യസിക്കുന്നത് വന്‍പോലീസ് പടയെ

വെള്ളത്തൂവല്‍ സ്റ്റേഷനില്‍ ഈ വര്‍ഷം ആദ്യം രജിസ്റ്റര്‍ ചെയ്ത രണ്ടു വാഹനമോഷണ കേസുകളില്‍ പാലക്കയം സണ്ണിയും മറ്റു മൂന്നു പേരും നേരത്തെ പിടിയിലായിരുന്നു. ഈ സമയം മുതല്‍ ജോജോ ബോംബെയിലും വിദേശത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് നാട്ടിലെത്തിയിട്ടുണ്ടെന്ന് ഇടുക്കി എസ് പി കെ ബി വോണുഗോപാലിന് ലഭിച്ച രഹസ്യ വിവിരത്തിന്റെ വെള്ളത്തൂവല്‍ എസ് ഐ എസ് ശിവലാലിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.

robberycase-15

വെള്ളത്തൂവല്‍ സേറ്റഷനില്‍ കൂടാതെ വാഴക്കുളം കാളിയാര്‍ കരിങ്കുന്നം എന്നീ സ്റ്റേഷനുകളില്‍ വാഹനമോഷണ കേസുകളും പീരുമേട് മുട്ടം എന്നീ സ്റ്റേഷനുകളില്‍ വ്യാജ ടാക്സ് രസീത് നല്കി പാലക്കയം സണ്ണിക്കും കൂട്ടാളികള്‍ക്കും ജാമ്യം നിന്നതിനും, മലപ്പുറത്ത് മോഷണ കേസും നിലവിലുണ്ട്. പ്രതിയെ അറസ്റ്റു ചെയ്ത സമയം ബ്ലാങ്ക് ടാക്സ് രസീതുകള്‍ പേഴ്സില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ടാക്സ് രസീതുകള്‍ 2016ല്‍ നെടുമ്പാശ്ശേരി വില്ലേജ് ഓഫീസില്‍ മോഷണം പോയവയില്‍പ്പെട്ടതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിനെതിരേ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. വെള്ളത്തൂവല്‍ എസ് ശിവലാല്‍. എ എസ് ഐമാരായ സജിമോന്‍ ജോസഫ്, തങ്കച്ചന്‍ മാളിയേക്കല്‍, ടോമി, എസ് സി പി ഒ എം ആര്‍ സതീഷ് ,ബേസില്‍ പി. ഐസക്, സി പി ഒ സലില്‍ രവി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Idukki
English summary
accused arrested in robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X