വിവരങ്ങള്‍ വിരല്‍തുമ്പിലാക്കി അടിമാലി ഗ്രമാപഞ്ചായത്ത്... സ്മാർട്ട് ആയി, വിവരങ്ങളറിയാൻ മൊബൈൽ ആപ്ലിക്കേഷൻ!!
അടിമാലി: വിവരങ്ങള്‍ വിരല്‍ തുമ്പിലാക്കി സ്മാര്‍ട്ടായി അടിമാലി ഗ്രാമപഞ്ചായത്ത്. ഞൊടിയിടയില്‍ അടിമാലി ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആവശ്യക്കാര്‍ക്കിടയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ളത്.
അടിമുടി പഞ്ചായത്തിനെ സ്മാര്‍ട്ടാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ഭരണസമതിയുടെ ആദ്യനടപടി കൂടിയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍.ജില്ലയില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തിലൊരാപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്.പഞ്ചായത്ത് നടപ്പിലാക്കിയ ഈ അത്യാധുനിക സൗകര്യങ്ങളോട് പൊതുജനങ്ങളും മികച്ചരീതിയില്‍ പ്രതികരിച്ചുതുടങ്ങി.

പഞ്ചായത്ത് ലഭ്യമാക്കുന്ന സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളുമെല്ലാം ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു.പ്ലേസ്റ്റോറില്‍ നിന്നും അടിമാലി ഗ്രാമപഞ്ചായത്ത് എന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് പഞ്ചായത്തിന്റെ പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.
ഗ്രാമപഞ്ചായത്തില്‍ നിന്നും അനുദിനം ലഭിക്കുന്ന അറിയിപ്പുകള്‍, നോട്ടീസുകള്‍, പഞ്ചായത്തുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍, ഭരണസമതി തീരുമാനങ്ങള്‍,ഗ്രാമസഭ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ആപ്ലിക്കേഷന്‍ ലഭ്യമാക്കും.എംഎല്‍എ, എം പി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുമെല്ലാമായി ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഈ മേഖലയില്‍ നിന്നുള്ള വിവരങ്ങളും ആപ്പ് വിരല്‍ തുമ്പിലെത്തിക്കും.പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വന്നതോടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അടിമാലി ഗ്രാമപഞ്ചായത്ത് കൂടുതല്‍ സുതാര്യമാക്കി തീര്‍ക്കുകയാണ്.












Click it and Unblock the Notifications