ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ചക്കറി കിറ്റുകള്‍ വീട്ടിലെത്തും; അടിമാലി പഞ്ചായത്തിന്റെ പുതിയ പദ്ധതി, 25000 കിലോ

Google Oneindia Malayalam News

ഇടുക്കി: കൊവിഡ് കാലത്ത് വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിക്കുന്ന പദ്ധതിയുമായി അടിമാലി ഗ്രാമപഞ്ചായത്ത്. കൊവിഡ് സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കിറ്റുകള്‍ എത്തിച്ച് നല്‍കുന്നതിനും പഞ്ചായത്ത് തുടക്കമിട്ടിട്ടുള്ളത്. അയ്യായിരത്തിനടുത്ത വീടുകളില്‍ പച്ചക്കറികിറ്റുകള്‍ എത്തിച്ച് നല്‍കുമെന്നും ആകെ ഇരുപത്തയ്യായിരം കിലോയോളം പച്ചക്കറി വീടുകളില്‍ എത്തിച്ച് നല്‍കാനാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു പറഞ്ഞു.

i

5 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ജാഗ്രതാസമതികളുടെ സഹകരണത്തോടെ പച്ചക്കറി കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. അടിമാലിയില്‍ എത്തിച്ച പച്ചക്കറികള്‍ വിതരണത്തിനായി ഓരോ വാര്‍ഡുകളിലേക്കും മാറ്റി. പഞ്ചായത്തിലെ 21 വാര്‍ഡുകളിലേക്കും കിറ്റുകള്‍ എത്തിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, സെക്രട്ടറി കെ എന്‍ സഹജന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

ഇറാനില്‍ പ്രസിഡന്റ് മാറും; ഹസന്‍ റൂഹാനിയുടെ പിന്‍ഗാമിയാര്?... 7 പേര്‍ മല്‍സര രംഗത്ത്ഇറാനില്‍ പ്രസിഡന്റ് മാറും; ഹസന്‍ റൂഹാനിയുടെ പിന്‍ഗാമിയാര്?... 7 പേര്‍ മല്‍സര രംഗത്ത്

Recommended Video

cmsvideo
Ration kit free distribution to begin next month

അതേസമയം, തൊടുപുഴ നഗരസഭ നടത്തിവരുന്ന സമൂഹ അടുക്കളയിലേയ്ക്ക് നിരവധി വ്യക്തികളും, സംഘടനകളും നല്‍കിവരുന്ന സഹായങ്ങള്‍ തുടരുകയാണന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. മുപ്പത്തയ്യായിരം രൂപ വിലവരുന്ന അരി, മറ്റ് പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പള്‍സ് ഓക്‌സിമീറ്റര്‍ എന്നിവ ചെയര്‍മാന്‍ ഏറ്റുവാങ്ങി. വീടുകളില്‍ നിന്ന് സമാഹരിച്ചതും, നഗരസഭ നല്‍കിയ ലിസ്റ്റ് പ്രകാരം വിപണിയില്‍ നിന്നും വാങ്ങിയുമാണ് സഹായമെത്തിച്ചത്.

Idukki
English summary
Adimali Panchayat will distributes Vegetable kits for all residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X