ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെന്ന് പരാതി; നടനെതിരെ കേസ്, ബാബു രാജ് ഹൈക്കോടതിയില്‍
ഇടുക്കി: നടന് ബാബുരാജിനെതിരെ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 40 ലക്ഷം രൂപ തട്ടിയെന്ന് ഹോട്ടല്‍ വ്യവസായി അരുണ്‍ നല്കിയ പരാതിയില്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. പണം തട്ടിയെന്നും തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. കോതമംഗലം തലക്കോട് സ്വദേശി അരുണ്‍ ആണ് പരാതിക്കാരന്. നടനില്‍ നിന്ന് നിന്ന് അരുണ്‍ മൂന്നാറിലെ റിസോര്‍ട്ട് പാട്ടത്തിനെടുത്തിരുന്നു. എന്നാല്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണ് പാട്ടത്തിന് ലഭിച്ചതെന്ന് അരുണ്‍ പിന്നീടാണ് അറിഞ്ഞത്.
40 ലക്ഷം രൂപ അഡ്വാന്‍സും മൂന്ന് ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം കരാണ്ടാക്കിയ ഉടനെ 40 ലക്ഷം രൂപ കൈമാറി. മൂന്നാറില്‍ കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. 2019ല്‍ ലോക്ഡൗണിന് തൊട്ടുമുമ്പാണ് അരുണ്‍ പാട്ടത്തിന് എടുത്തത്. കൊവിഡ് കാരണം റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം റിസോര്‍ട്ട് തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് മനസിലായത്. കൈയ്യേറ്റ ഭൂമിയാണെന്ന് കണ്ടെത്തി റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട റിസോര്‍ട്ടാണ് ബാബുരാജ് തനിക്ക് പാട്ടത്തിന് നല്‍കിയതെന്ന് അരുണ്‍ പറയുന്നു.

ജിഎസ്ടി എടുക്കാന്‍ വേണ്ടി ചില പേപ്പറുകള്‍ ബാബുരാജിനോട് ചോദിച്ചു. ഈ സമയം അദ്ദേഹം രേഖകള്‍ കൈമാറാതെ വൈകിപ്പിക്കുന്നതായി തോന്നി. കൈയ്യേറ്റ ഭൂമിയാണെന്ന് അറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കാമെന്ന് കരുതി. പട്ടയമില്ലാത്ത ഭൂമിയാണെന്നും ഒരുപാട് ആരോപണം നേരിടുന്ന സ്ഥലമാണെന്നും കേസുകളുണ്ടെന്നും പഞ്ചായത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. പണം തിരിച്ചു ചോദിച്ചപ്പോള്‍ ബാബു രാജ് ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ കേസെടുത്തില്ല. ബാബുരാജിന്റെ സമ്മര്‍ദ്ദം കാരണമാണ് കേസെടുക്കാതിരുന്നതെന്ന് അരുണ്‍ കരുതുന്നു.
എന്നാല്‍ ഇയാള്‍ കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ കോടതി അടിമാലി പോലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് അടിമാലി പോലീസ് കേസെടുത്തത്. പക്ഷേ, തുടര്‍ നടപടിയുണ്ടായില്ല. പോലീസ് ബാബുരാജിനെ വിളിപ്പിച്ചിരുന്നുവത്രെ. രണ്ടുതവണ ആവശ്യപ്പെട്ടിട്ടും നടന് ഹാജരായില്ലെന്ന് പോലീസ് പ്രതികരിക്കുന്നു. കേസ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു രാജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. മൂന്ന് ലക്ഷം രൂപ വച്ചുള്ള വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജിന്റെ നിലപാട്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ബാബുരാജ് പ്രതികരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications