ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: പുനര്‍ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്ന് അടിമാലി റോട്ടറി ക്ലബ്ബും, 25 വീടുകള്‍ നിര്‍മ്മിക്കും

  • By Desk
Google Oneindia Malayalam News

അടിമാലി: പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കൈതാങ്ങായി റോട്ടറി ക്ലബ്ബ്.റോട്ടറി ക്ലബ്ബ് കൊച്ചി മിഡ് ടൗണിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രളയത്തില്‍ കിടപ്പാടം നഷ്ടമായവര്‍ക്ക് വീടൊരുക്കുന്ന ഡില്‍സെ പദ്ധതിക്ക് തുടക്കമായി.സംസ്ഥാനത്താദ്യമായാണ് റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡില്‍സെ പോലൊരു പദ്ധതി നടപ്പിലാക്കുന്നത്.

അടിമാലി,വെള്ളത്തൂവല്‍ മേഖലകളില്‍ പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പദ്ധതിയുടെ ഉദ്ഘാടനം ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ നിര്‍വഹിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി പദ്ധതി വിജയത്തിലെത്തിക്കാന്‍ സാധിക്കണമെന്ന് നവാസ് മീരാന്‍ പറഞ്ഞു.

ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍, അറസ്റ്റ് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍, അറസ്റ്റ് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന്

adimali

അടിമാലി ഗ്രാമപഞ്ചായത്തില്‍ 15 വീടുകളും വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍ 10 വീടുകളുമാണ് പദ്ധതിയിലൂടെ നിര്‍മ്മിച്ച് നല്‍കുന്നത്. ചുറ്റുമതില്‍ ഉള്‍പ്പെടെ ഓരോ വീടിന്റെയും നിര്‍മ്മാണത്തിനായി 5 ലക്ഷത്തോളം രൂപ ചിലവഴിക്കും.ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം പഞ്ചായത്ത് കണ്ടെത്തി നല്‍കുന്ന അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് സംഘടന വീട് കൈമാറും.

അടിമാലിയിലെ പഞ്ചായത്തിലെ വീടുകള്‍ മുടിപ്പാറച്ചാലിലും വെള്ളത്തൂവല്‍ പഞ്ചായത്തിലെ വീടുകള്‍ കൂമ്പന്‍പാറയിലുമാണ് നിര്‍മ്മിക്കുന്നത്.അടിമാലിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഡില്‍സെ പദ്ധതി ചെയര്‍മാന്‍ അനില്‍ വര്‍മ്മ,റോട്ടറി മിഡ് ടൗണ്‍ പ്രസിഡന്റ് ജോസ്, അടിമാലി റോട്ടറി ക്ലബ്ബ് സെക്രട്ടറി സദാശിവന്‍ എടപ്പാട്ട്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെഎന്‍ സഹജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Idukki
English summary
Adimali rottary club will help to reconstruct 25 houses destroyed in flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X