ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാവിലെ ഇഡലിയും ഉപ്പുമാവും ഉച്ചയ്ക്ക് സ്വാദിഷ്ടമായ ഊണ്... ശിവരാത്രി മഹോത്സവനാളുകളില്‍ നാടിന്റെ വിശപ്പകറ്റിയ ഊട്ടുപുരയുടെ വിശേഷം അറിയാം.!!!

Google Oneindia Malayalam News

അടിമാലി: ശിവരാത്രി മഹോത്സവനാളുകളില്‍ നാടിന്റെ വിശപ്പകറ്റിയ അന്നദാനപുരയുടെ വിശേഷം പങ്കുവെക്കുന്നു. അടിമാലി ശാന്തഗിരി മഹേശ്വര ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുമ്പോള്‍ ഇവിടുത്തെ ഊട്ടുപുരയും ഉത്സവനാളുകളില്‍ എക്കാലവും സജ്ജീവമാണ്. ജാതിമത വ്യത്യാസമില്ലാതെ ശിവരാത്രിമഹോത്സവത്തിന്റെ നാളുകളില്‍ ഇവിടെ ഭക്ഷണം കഴിക്കാനായി പ്രതിദിനം 5000ത്തോളം ആളുകള്‍ എത്തുന്നു.

<strong>സ്കൂൾ അധികൃതർക്കെതിരെ പരാതി നൽകി; നൂറോളം അധ്യാപകർ രക്ഷിതാവിന്റെ വീട് വളഞ്ഞു, കണ്ണൂരിൽ സംഭവിച്ചത്...</strong>സ്കൂൾ അധികൃതർക്കെതിരെ പരാതി നൽകി; നൂറോളം അധ്യാപകർ രക്ഷിതാവിന്റെ വീട് വളഞ്ഞു, കണ്ണൂരിൽ സംഭവിച്ചത്...

ഇത് കാലങ്ങളായി തുടര്‍ന്നു വരുന്നു. ഉത്സവനാളുകളില്‍ ഇവിടെ ഭക്ഷണം കഴിക്കുവാനായി എത്തുന്നവര്‍ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചാണ് മടങ്ങാറും.രാവിലെ ഇഡലിയും ഉപ്പുമാവും, ഉച്ചയ്ക്കും വൈകിട്ടും സ്വാദിഷ്ടമായ ഊണ്. മുന്‍ക്കാലങ്ങളില്‍ തുടങ്ങിവെച്ച അന്നദാനത്തെ മഹാധാനമായി കണ്ട് ഇന്നും പതിവുരീതിയില്‍ ഇവിടെ ഉത്സവ നാളുകളില്‍ അന്നദാനം തുടര്‍ന്നു വരുന്നു.

Temple

ഇവിടുത്തെ മറ്റൊരു പ്രത്യേകത ജാതിമതവ്യത്യാസമില്ലാത്ത ഒരു നാടിന്റെ ഒത്തുച്ചേരല്‍കൂടിയാണ് . ഭക്ഷണം ഉണ്ടാക്കുന്നതിനും വിളമ്പുന്നതിനുമെല്ലാം എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നു. പുലര്‍ച്ചെ നാലുമണി മുതല്‍ ക്ഷേത്രസന്നിധിയില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി ഊട്ടുപുര ഉണരും. എത്രയാളുകള്‍വന്നാലും ഇവിടെ കഴിക്കാനുള്ള ഭക്ഷണം ഉണ്ടാകുക പതിവാണ്. ഉത്സവം കൊടിയിറങ്ങുമ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്കുള്ള കാത്തിരിപ്പുകൂടി തുടങ്ങുകയാണ് നാടിന്റെ വിശപ്പകറ്റുന്നതിനൊപ്പം ഒത്തുചേരലിന്റെ ഉത്സവനാളുകള്‍ക്കായുള്ള കാത്തിരിപ്പ്...

Food
Idukki
English summary
Adimali Santhigiri maheswara temple Shiv rathri festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X