ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടികൾ മുടക്കിയിട്ടും ശാപമോക്ഷം കിട്ടാതെ അടിമാലി താലൂക്ക് ആശുപത്രി; ആവശ്യത്തിന് ജീവനക്കാരില്ലെന്ന്

  • By Desk
Google Oneindia Malayalam News

അടിമാലി:ഏഴുകോടി രൂപയോളം മുടക്കി പുതിയ കെട്ടിടം അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും അടിമാലി താലൂക്ക് ആശുപത്രിയില്‍ വേണ്ടത്ര ജീവനക്കാരില്ലെന്ന് പരാതി. ശരാശരി 1100-ന് മുകളില്‍ രോഗികളാണ് ഈ ആശുപത്രിയില്‍ ദിവസവും എത്തുന്നത്. 12 സ്റ്റാഫ് നഴ്സുമാരില്‍ ഒപി, ഓപ്പറേഷന്‍, ലേബര്‍ റൂം, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേയ്ക്ക് മാറുമ്പോള്‍ അഞ്ചു വാര്‍ഡുകളുള്ള ആശുപത്രിയില്‍ വാര്‍ഡില്‍ ഡ്യുട്ടിക്ക് ആളില്ലാത്ത അവസ്ഥയാണെന്നാണ് ആരോപണം.

സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!

ശുചീകരണ തൊഴിലാളികളില്ലാത്തതും ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഒരുമാസം ശരാശരി 140 കുട്ടികള്‍ ഈ ആശുപത്രിയില്‍ ജനിക്കുന്നു. 200-ന് മുകളില്‍ ഓപ്പറേഷനുകളും നടക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ഒഴിവ് നികത്താതെ കിടക്കുന്നതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നാണ് ചികിത്സക്കായി എത്തുന്ന വലിയൊരു ശതമാനം ആളുകളും പറയുന്നത്.

adimali

താലൂക്ക് ആശുപത്രിയില്‍ ബ്ലഡ്ബാങ്ക് അനുവദിച്ചിരുന്നെങ്കിലും ഇതുവരെയും പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. 2014-ല്‍ സര്‍ക്കാര്‍ കെട്ടിടനിര്‍മാണത്തിന് ഏഴുകോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നാലുനിലകളില്‍ കെട്ടിടം നിര്‍മിച്ചു.106 കിടക്കകളുള്ള ഈ ആശുപത്രിയില്‍ 300 രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കുന്നു. 22 ഡോക്ടര്‍മാരും , മൂന്ന് ഹെഡ് നഴ്സും, 12 സ്റ്റാഫ് നഴ്സുമാരുമാണ് നിലവില്‍ ഇവിടെയുള്ളത്.

തോട്ടം മേഖലയിലടക്കമുള്ളവരുടെ പ്രധാന ആശ്രയമാണ് അടിമാലി താലൂക്ക് ആശുപത്രി. അടിസ്ഥാന വികസനത്തിനൊപ്പം ജീവനക്കാരുടെ നിയമനവും നടത്തി കൂടുതല്‍ മികവിലേക്ക് ആശുപത്രിയെ ഉയര്‍ത്തണമെന്നാണ് ഇവിടുത്തുകാരുടെ ഇപ്പോഴുത്തെ പ്രധാന ആവശ്യം.

Idukki
English summary
Adimali taluk hospital is working without enough number of employees and facilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X