ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തോടിന് കുറുകേ സ്വകാര്യ വ്യക്തി ചെക്ക് ഡാം നിര്‍മ്മിച്ചു...!!! പൊളിച്ചുമാറ്റാന്‍ നടപടിയില്ല... കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങള്‍!!!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തി സ്വകാര്യ വ്യക്തി നിര്‍മ്മിച്ചിരിക്കുന്ന ചെക്കുഡാം പൊളിച്ചുനീക്കുന്നതിന് നടപടിയില്ല. ചെക്ക് ഡാം പണിത് വെള്ളം തടസ്സപ്പെടുത്തിയതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാതെ രാജാക്കാട് തിങ്കള്‍കാട് രാമന്‍കണ്ടം മന്നാക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.

വേതന പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തവുമായി മാനേജ്‌മെന്റുകള്‍: തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍; പ്രക്ഷോഭത്തിനൊരുങ്ങി ട്രേഡ് യൂണിയനുകള്‍

രണ്ടായിരത്തി പതിനേഴിലാണ് ഉടുമ്പന്‍ചോല പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ തിങ്കള്‍കാട് രാമന്‍കണ്ടം ആദിവാസി കുടിവഴിയൊഴുകിയിരുന്ന തോടിന്റെ ഉത്ഭവ സ്ഥാനത്ത് സ്വകാര്യ വ്യക്തി ചെക്ക് ഡാം നിര്‍മ്മിച്ച് നീരൊഴുക്ക് തടസ്സപ്പെടുത്തിയത്. ഇതോടെ ആദിവാസി കുടുംബങ്ങളുടെ ഏക ജലശ്രോദ്ദസായ തോട് വറ്റുകയും ചെയ്തു. തുടര്‍ന്ന് ആദിവാസികള്‍ പഞ്ചായത്ത് മുതല്‍ ജില്ലാകള്കടര്‍വരെയുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

Check Dam

എന്നാല്‍ തോട്ടിലെ നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിന് നടപടിയുണ്ടായിട്ടില്ല. അനുമതിപോലുമില്ലാതെ പാറയടക്കം പൊട്ടിച്ച് നീക്കിയാണ് ചെക്ക് ഡാം നിര്‍മ്മിച്ചിരിക്കുന്നതും. നിലവില്‍ വേനല്‍ കടുത്തതോടെ മേഖലയില്‍ കുടിവെളളക്ഷാമം രൂക്ഷമായിരിക്കുന്നു. ഇതോടെ കിലോമീറ്ററുകള്‍ അകലെ നിന്നും വാഹനങ്ങളില്‍ വന്‍തുക മുടക്കിയാണ് കോളനി നിവാസികള്‍ വീട്ടാവശ്യങ്ങള്‍ക്കായി വെള്ളമെത്തിയ്ക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിട്ടും ചെക്ക്ഡാം പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും കുടിവെള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ വലിയരീതിയിലുള്ള സമരങ്ങള്‍ നടത്തുമെന്നും പ്രദേശവാസികള്‍ പറയുന്നു.

Idukki
English summary
Adivasi families are suffering from drinking water in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X