ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചിട്ടും നിര്‍മ്മാണം നടത്തുവാന്‍ കഴിയാതെ ആദിവാസി കുടുംബം.

  • By Desk
Google Oneindia Malayalam News

ചിന്നക്കനാല്‍: ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചിട്ടും നിര്‍മ്മാണം നടത്തുവാന്‍ കഴിയാതെ ആദിവാസി കുടുംബം. നിലവില്‍ താമസിക്കുന്ന സ്ഥലത്തിന് വീട് നിര്‍മ്മിക്കുന്നതിന് നല്‍കി പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം രണ്ടാമത് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതാണ് വീട് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്നത്.

' ഭാവിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി! വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ' ഭാവിയുടെ നേതാവാണ് രാഹുല്‍ ഗാന്ധി! വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ചിന്നക്കനാലില്‍ രണ്ടായിരത്തി മൂന്നില്‍ സര്‍ക്കാര്‍ കുടിയിരുത്തിയ ആദിവാസി കുടുംബങ്ങളില്‍ പെട്ട തോമസ് ചിന്നമ്മ ദമ്പതികള്‍ക്കാണ് കയറികിടക്കാന്‍ വീടില്ലാത്തത്. ഒമ്പത് വര്‍ഷമായി സുരക്ഷിതമല്ലാത്ത അടച്ചുറപ്പ് തീരെയില്ലാത്ത വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. അതിനിടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോമസ് വളരെകാലം കിടപ്പിലായ സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍ നിലംപൊത്താറായ കുടിലിന്റെ അവസ്ഥ പരിഗണിച്ച് ഇത്തവണ ഇവര്‍ക്ക് ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുകയും ചെയ്തു.

Kerala life mission

നിലവില്‍ കിടക്കുന്ന റവന്യൂ ഭൂമിയില്‍ വീട് വയ്ക്കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നും പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇത് വീട്ടില്‍ നഷ്ടപ്പെട്ടുവെന്നുമാണ് ഇവര്‍ പറയുന്നത്. ഇതിന് ശേഷം വീണ്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വില്ലേജ് ഓപീസില്‍ നിരാഹാര സമരമടക്കം നടത്തുകയും സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന തഹസില്‍ദാരുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ച് ഒരുമാസം പിന്നിടുമ്പോളും ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഏതാനം ദിവസ്സങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പൊസിഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ലഭിച്ച വീടുകൂടി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ഈ കുടുംബം.

Idukki
English summary
Adivasi family is unable to construct house even after getting a house through Kerala life mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X