ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടൂറിസം രംഗത്ത് ഇടുക്കി കുതിക്കുന്നു: ഹില്‍വ്യൂ പാര്‍ക്കില്‍ ഇനിമുതല്‍ അഡ്വഞ്ചര്‍ ടൂറിസം!!!

  • By Desk
Google Oneindia Malayalam News

ചെറുതോണി: വിനോദസഞ്ചാര രംഗത്ത് ഇടുക്കി വീണ്ടും കുതിക്കുന്നു. പ്രകൃതി സൗഹൃദമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒരുക്കി ഇടുക്കി കൂടുതല്‍ സഞ്ചാരികളെ ക്ഷണിക്കുകയാണ് ഇപ്പോള്‍. ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്ന അഡ്വഞ്ചര്‍ ആക്ടിവിറ്റീസാണ് ടൂറിസം മേഖലയില്‍ ഇടുക്കിയുടെ പുതിയ മുന്നേറ്റം. പ്രധാനമായും അഞ്ചുതരം അഡ്വഞ്ചര്‍ ആക്ടിവിറ്റീസ് ആണ് ഹില്‍ വ്യൂ പാര്‍ക്കില്‍ ഒരുക്കി ഇരിക്കുന്നത്.

ബാലഭാസ്കറിന്റെ മരണം; ക്രൈം ബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തു, വാഹനം ഓടിച്ചത് അർജ്ജുൻ തന്നെ...ബാലഭാസ്കറിന്റെ മരണം; ക്രൈം ബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തു, വാഹനം ഓടിച്ചത് അർജ്ജുൻ തന്നെ...

200രൂപ നിരക്കിലുള്ള കപ്പിള്‍ സിപ്പ് ലൈനും സ്‌കൈ സൈക്ലിങും ബാന്‍കി ട്രംപോളിങ്ങും 100 രൂപ നിരക്കിലുള്ള ബര്‍മ ബ്രിഡ്ജും ഗണ്‍ ഷൂട്ടിങ്ങുമാണ് പുതിയ ആക്ടിവിറ്റീസ്. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വെള്ളാപ്പാറ ഹില്‍വ്യൂ പാര്‍ക്കില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. ടൂറിസം രംഗത്ത് നല്ല പുരോഗതി ആണ് ജില്ല കൈവരിച്ചിരിക്കുന്നതെന്നും അതിന്റെ വലിയ തുടക്കമാണ് ഇവിടെ ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

adventuretourism-15

ടുറിസം രംഗത്ത് ഈ പദ്ധതി വന്‍ വിജയം ആയിരിക്കുമെന്നും പ്രകൃതി സൗഹൃദമായ വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച റോഷി അഗസ്റ്റിയന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ടിക്കറ്റില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ 63 ശതമാനം ബാങ്കിനും 37 ശതമാനം ഡി.ടി.പി.സിക്കുമാണ് ലഭിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ വിനോദസഞ്ചാരികളില്‍ നിന്നും മികച്ച പ്രതികരണമാണ് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ പുതിയ ഇടത്തിനു ലഭിച്ചത്.

Idukki
English summary
Adventure tourism in Hill View park in Idukki Tourism sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X