ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ വീണ്ടും ഭൂചലനം... ആശങ്കയില്‍ മലയോര ജനത, റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

  • By Desk
Google Oneindia Malayalam News

ഉപ്പുതറ: ഇടുക്കിയില്‍ ഒരു ഇടവേളക്കുശേഷം വീണ്ടും ഭൂചലനം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.47-ന് ഭൂചലനമുണ്ടായതായി അധികൃതര്‍ സ്ഥിതികരിച്ചു. വാഗമണ്‍ വില്ലേജിലെ ഉളുപ്പൂണിക്കു സമീപമാണ് പ്രഭവകേന്ദ്രമായി കണ്ടെത്തിയിരിക്കുന്നത്. കെഎസ്ഇബിയുടെ ആലടി (തോണിത്തടി) ഭൂകമ്പമാപിനി റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.

വലപ്പാട് ബൈപ്പാസ് അളവെടുപ്പില്‍ വന്‍ സംഘര്‍ഷം: വലപ്പാട് ബൈപ്പാസ് 'തൃശൂരിലെ കീഴാറ്റൂരാകുമോ' ? പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരുക്ക്

ഏലപ്പാറ, കാഞ്ചിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ മുഴക്കമുണ്ടായെന്നും പാത്രങ്ങള്‍ കുലുങ്ങിയെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടുക്കി അണക്കെട്ടിന് 14 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം നടന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ തീവ്രത കുറഞ്ഞ ഭൂചലനം ഉണ്ടായിട്ടുണ്ടെന്നും 2011 നു ശേഷം എല്ലാ വര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 1.5-നുതാഴെ തീവ്രതയുള്ള ചലനങ്ങള്‍ ഉണ്ടാകാറുണ്ടെന്നും കെ എസ് ഇബി അധികൃതര്‍ അറിയിച്ചു.

Earthquack

ഈ വര്‍ഷം ആദ്യമായാണ് 2.3 തീവ്രതയുള്ള ചലനമുണ്ടാകുന്നത്. അതേ സമയം അണക്കെട്ടുകള്‍ കൂടുതലുള്ള ഇടുക്കിയില്‍ അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ കൂടുതല്‍ കാര്യഗൗരവമുള്ള വിഷയമായി കണണമെന്നും പ്രകൃതിയിലുണ്ടാവുന്ന പലപ്രതിഭാസങ്ങളും ഭൂകമ്പ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.

Idukki
English summary
Again earthquake in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X