ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തമഴയില്‍ വട്ടവടയില്‍ വ്യാപക കൃഷിനാശം; അടിയന്തര സഹായം വേണമെന്ന് കര്‍ഷകര്‍!!!

  • By Desk
Google Oneindia Malayalam News

വട്ടവട: കനത്ത മഴയില്‍ വട്ടവടയില്‍ വ്യാപക കൃഷിനാശം. കാര്‍ഷിക മേഖലയിലെ കനത്ത നഷ്ടത്തില്‍ വട്ടവടയിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ വീശിയടച്ച ഗജ ചുഴലികാറ്റിനൊപ്പം എത്തിയ ശക്തമായ മഴിയില്‍ മണ്ണും ചെളിയും ഒഴുകിയെത്തി ഏക്കറു കണക്കിന് കൃഷിയിടമാണ് വട്ടവടയില്‍ കൃഷിയോഗ്യമല്ലാതായിരിക്കുന്നത്.

<strong>ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ നവീദ് ജട്ട് സൈനികാംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു</strong>ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ നവീദ് ജട്ട് സൈനികാംഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

മണ്ണും മണലും നീക്കം ചെയ്ത് കൃഷി പുനരാരംഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ എത്രയുംവേഗത്തില്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ഇപ്പോഴുത്തെ ആവശ്യം.പ്രളയത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ഇടുക്കി ഹൈറേഞ്ചില്‍ വലിയ നാശ നഷ്ടമാണ് ഉണ്ടായത്. ഇതില്‍ ഏറ്റവും കൂടുതല്‍ നാശ നഷ്ടമുണ്ടായത് സംസ്ഥാനത്തെ ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലാണ്. രണ്ട് ഉരുള്‍പൊട്ടലില്‍ നീരവധി വീടുകളും ഇവിടെ തകര്‍ന്നു.

Agriculture

കാലാവസ്ഥാ വ്യതിയാനവും വിലത്തകര്‍ച്ചയും മൂലം എക്കാലവും പ്രതിസന്ധി നേരിടുന്ന വട്ടവടയിലെ കര്‍ഷകര്‍ക്ക് കൃഷിയിടങ്ങളിലുണ്ടായ നഷ്ടം ഇരട്ടപ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും കാലങ്ങളില്‍ വട്ടവടയിലെ കാര്‍ഷിക പാരമ്പര്യംനഷ്‌പ്പെടുമെന്നത് ഉറപ്പാണ്.

Idukki
English summary
Agrarian issue in Idukki due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X