കാത്തിരിപ്പിന് വിരാമം; ദേ വരുന്നു ഇടുക്കിയിൽ വിമാനം; തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു
ഇടുക്കി: ഏറെനാളായി ഇടുക്കി ജില്ലക്കാർ കേൾക്കുന്ന പരാതിക്ക് ശാശ്വത പരിഹാരമാകുന്നു. എൻസിസിയുടെ രാജ്യത്തെ തന്നെ ഏക എയർസ്ട്രിപ്പ് വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പൂര്‍ത്തിയാകുന്നു. 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണ് പുതുതായി ഇടുക്കിയിൽ സ്ഥാപിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് രൂപരേഖ തയ്യാറാക്കി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്. ടൂറിസം മേഖലയ്ക്ക് കൂടി അഭിമാനിക്കാവുന്ന പദ്ധതിയാണ് എയർസ്ട്രിപ്പിലൂടെ വഴിയൊരുങ്ങുന്നത്.

എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പാണ് വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പൂര്‍ത്തിയാകുന്നത്. പ്രതിവര്‍ഷം ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് സൗജന്യമായി പറക്കല്‍ പരിശീലനം നല്‍കുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണ് ഇവിടെ സ്ഥാപിക്കുന്നത്. പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പിൻ്റെ നിർമാണപ്രവർത്തനങ്ങളാണ് വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പുരോഗമിക്കുന്നത്. എന്‍സിസി കേഡറ്റുകളുടെ പരിശീലനം, താമസ സൗകര്യം, ക്യാമ്പ് തുടങ്ങിയവയാണ് എയർസ്ട്രിപ്പിൽ ഉണ്ടാകുന്നത്.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

എന്‍സിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു- 80 വിമാനമായിരിക്കും ഇവിടെ പറന്നിറങ്ങുക. 650 മീറ്റര്‍ റണ്‍വേയുടെ നിര്‍മ്മാണം നിലവില്‍ പൂര്‍ത്തിയായി. വിമാനമിറക്കുന്നതിന് ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് അനുമതി നല്‍കിയിരുന്നു. വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ഹാംഗര്‍ നിര്‍മ്മിക്കാനുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ മേൽനോട്ടത്തിലാണ് രൂപരേഖ തയ്യാറാക്കി നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്.

അടിയന്തര സാഹചര്യങ്ങളില്‍ മലയോര മേഖലയ്ക്ക് ആശ്രയമേകാനും എയർ സ്ട്രിപ്പ് വഴി കഴിയും. എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ പറന്നിറക്കാൻ കഴിയും. പ്രതികൂല സാഹചര്യങ്ങൾ മുൻനിർത്തി ഇടുക്കി ജില്ലയിൽ എയർസ്ട്രിപ്പ് വരുന്നത് ഇവിടെ താമസിക്കുന്നവർക്കും ഗുണകരമാണ്. എയര്‍സ്ട്രിപ്പ് യാഥാര്‍ത്ഥ്യമായാല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും, എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്‌ലൈയിംഗ് പരിശീലനം നല്‍കുന്നതിനാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് ഇത് ഏറെ സഹായകരമാകും.

ഇക്കഴിഞ്ഞ പ്രളയ കാലത്തും പെട്ടിമുടി ദുരന്ത സമയത്തും വിമാനത്താവളമില്ലാത്തതിൻ്റെ ദുരിതം ഇടുക്കി നിവാസികൾ അനുഭവിച്ചിരുന്നു. മലയോരമേഖലയായതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനമടക്കം ദ്രുതഗതിയിൽ നടത്താൻ എയർ സ്ട്രിപ്പ് വരുന്നതോടെ ഒരു പരിധിവരെയെങ്കിലും സഹായകമായേക്കും. സാഹചര്യങ്ങൾ അനുകൂലമായാൽ കേരളപ്പിറവിദിനത്തിൽ തന്നെ ഇടുക്കിയിൽ ആദ്യ വിമാനം പറന്നിറങ്ങും.

രാജ്യത്തെ ഏക എൻസിസി എയർ സ്ട്രിപ്പ് പ്രവർത്തനം ആരംഭിക്കുമ്പോൾ അത് ഇടുക്കിയുടെ ടൂറിസം മേഖലയ്ക്ക് കൂടി പ്രതീക്ഷയേകുന്നതായിരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതിയാണ് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. എയർ സ്ട്രിപ്പ് രൂപകല്പന ചെയ്ത് നിർമ്മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കിയിരുന്നു.
Recommended Video
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications