ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടവട മോഡല്‍ പദ്ധതി രാജ്യത്തിനാകെ മാതൃക: മന്ത്രി എകെ ബാലന്‍

  • By Desk
Google Oneindia Malayalam News

വട്ടവട: രാജ്യത്തിനാകെ മാതൃകാപരമായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ ചുവടുവയ്പാണ് വട്ടവട മാതൃകാവില്ലേജ് പദ്ധതിയെന്ന് നിയമ, പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പുമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പിന്നോക്കവിഭാഗക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി അവര്‍ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതിനുള്ള മോഡല്‍ വില്ലേജ് പദ്ധതിക്ക് വട്ടവടയില്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദംഹം.

akb

സ്ഥലവും വീടും ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള മോഡല്‍ വില്ലേജ് പദ്ധതി രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നതെന്നും ഒന്നാം ഘട്ടം സമയബന്ധിതമായി തീര്‍ത്ത് രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും എന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ 11 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 17 കോടി രൂപയും മുടക്കിയാണ് പദ്ധതി നടപ്പാക്കുക. വ്യക്തിഗത ആനൂകൂല്യങ്ങള്‍ മാത്രം നല്‍കിയാല്‍ പിന്നാക്കക്ഷേമം സാധ്യമാകില്ല എന്ന മന്ത്രി ചൂണ്ടിക്കാട്ടി.

Idukki
English summary
AK Balan about Vattavada model project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X