ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭോപ്പാലില്‍ നിന്ന് കൊണ്ടുവന്ന മൃതദേഹത്തിനും ദുര്‍ഗതി, ചെക്‌പോസ്റ്റില്‍ തടഞ്ഞിട്ടത് നാലര മണിക്കൂര്‍

Google Oneindia Malayalam News

ചെങ്ങന്നൂര്‍: ഭോപ്പാലില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് കൊണ്ടുവന്ന മൃതദേഹം ചെക്‌പോസ്റ്റില്‍ തടഞ്ഞിട്ടത് നാലരമണിക്കൂറോളം. കുമളി ചെക്‌പോസ്റ്റിലാണ് മൃതദേഹത്തിന് പോലും ദുര്‍ഗതിയുണ്ടായിരിക്കുന്നത്. ഭോപ്പാലിലുള്ള മകള്‍ മേഴ്‌സിയുടെ വീട്ടിലായിരുന്ന ചെങ്ങന്നൂര്‍ മംഗലം ചെന്നാട്ട് പടിഞ്ഞാറേതില്‍ കൊച്ചിട്ടി കഴിഞ്ഞ പത്തിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് 11ന് ഉച്ചയോടെയാണ് ഇരുമ്പ് പെട്ടിയില്‍ ഐസ് നിറച്ചാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്.

1

ഇന്നലെ രാവിലെ എട്ട് മണിയോടെ കുമളി ചെക് പോസ്റ്റില്‍ എത്തിയ ആംബുലന്‍സി പിടിച്ചിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് 19 ജാഗ്രത ആപ്ലിക്കേഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞിട്ടതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഐസ് ഉരുകിതീര്‍ന്ന് മൃതദേഹം കേടാകുമെന്ന് അറിയിച്ചിട്ടും ഇവരുടെ മനസ്സ് അലിഞ്ഞിട്ടില്ല. കടത്തി വിടാന്‍ ഇവരാരും തയ്യറായില്ലെന്ന് ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

കൊച്ചിട്ടിയുടെ മകനും മുന്‍ കൗണ്‍സിലറുമായ ജോസ് മംഗലം നഗരസഭാ ചെയര്‍മാന്‍ കെ ഷിബു രാജനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്. തുടര്‍ന്ന് കോവിഡ് 19 ജാഗ്രതയില്‍ രജിസ്റ്റര്‍ ചെയ്തു. ചെയര്‍മാന്‍ കളക്ടര്‍ എം അലക്‌സാണ്ടറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അര മണിക്കൂറിനകം ഇവര്‍ക്ക് യാത്രാ അനുമതി ലഭിക്കുകയും ചെയ്തു.

അതേസമയം സംഭവം ശരിക്കും വിവാദമായിട്ടുണ്ട്. ഇവര്‍ പിന്നീട് മൃതദേഹം ആംബുലന്‍സില്‍ എത്തിക്കുന്നതിനാല്‍ ഡിഎംഒയുടെ അനുമതിയും വാങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മൃതദേഹം ചെക്ക് പോസ്റ്റ് കടത്തിവിട്ടത്. മംഗലം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലെ സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. പിപിഇ കിറ്റുകള്‍ ധരിച്ചാണ് വികാരി വരെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

Idukki
English summary
alappuzha: police delayed entry to family with dead body
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X