ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീനാരായണപുരം ടൂറിസം കേന്ദ്രം ; അടിസ്ഥാനസൗകര്യ വികസനം അനിശ്ചിതത്വത്തില്‍ !!!

  • By Desk
Google Oneindia Malayalam News

പന്നിയാര്‍കുട്ടി: ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തില്‍ എന്ന് ആരോപണം. ശ്രീനാരായണപുരത്ത് ടോയിലറ്റ് കോംഫ്ളക്സിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ വൈകുന്നതാണ് ആരോപണങ്ങള്‍ക്കിട വരുത്തിയത്. സാമ്പത്തീക വര്‍ഷം അവസാനിക്കാറായിട്ടും ഡി റ്റി പി അനുമതി നല്‍കാത്തതിനാല്‍ പത്തു ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കാതെ പോകുന്നത്.

ഹൈവേ കൊള്ളസംഘത്തിലെ ഒരാൾ കൂടി പിടിയില്‍: അറസ്റ്റ് കാര്‍ തട്ടിക്കൊണ്ടുപോയി 20 ലക്ഷം തട്ടിയ കേസില്‍!!ഹൈവേ കൊള്ളസംഘത്തിലെ ഒരാൾ കൂടി പിടിയില്‍: അറസ്റ്റ് കാര്‍ തട്ടിക്കൊണ്ടുപോയി 20 ലക്ഷം തട്ടിയ കേസില്‍!!

നിലവില്‍ ശ്രീനാരായണപുരത്ത് ഏറെ പ്രതിസന്ധിയായി നില്‍ക്കുന്നത് ടോയിലറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. അതുകൊണ്ട് തന്നെ പദ്ധതി നടപ്പിലായാല്‍ ദിവസ്സേന ഇവിടേയ്ക്കെത്തുന്ന ആയിരക്കണക്കിന് വരുന്ന വിനോദ സഞ്ചാരികള്‍ക്ക് അത് ഏറെ ആശ്വാസകരമാകും.

developmental activities

എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഡി റ്റി പി സി വേണ്ടത്ര ശ്രദ്ധ ചെലത്തുന്നില്ലെന്നാണ് വിനോദസഞ്ചാരത്തിനെത്തുന്നവരും പ്രദേശവാസികളും പറയുന്നത്. വനിതകള്‍ക്കും കുട്ടികള്‍ക്കും വിശ്രമിക്കുന്നതിനും അമ്മമാര്‍ക്ക് മുലയൂട്ടുന്നതിനുമുള്ള സൗകര്യങ്ങളും കൂടുതലായി ഇവിടെ ഒരുക്കണമെന്നാണ് ഇവിടെ എത്തുന്നവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇടുക്കി ജില്ലയില്‍ ചുരുങ്ങിയ സമയംകൊണ്ട് സഞ്ചാരികളുടെ ഇഷ്ട ഇടമായി പ്രദേശമാണ് ശ്രീനാരായണപുരം.

Idukki
English summary
idukki, tourism, developmental activities, tourist destination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X