ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാമതില്‍ ചരിത്രസംഭവമാകും: മന്ത്രി എംഎം മണി.. ഇടുക്കിയില്‍ നിന്നും 45,000 സ്ത്രീകള്‍ പങ്കെടുക്കും...!!!

Google Oneindia Malayalam News

Recommended Video

cmsvideo
വനിതാമതില്‍ ചരിത്രസംഭവമാകും | Oneindia Malayalam

തൊടുപുഴ: കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിനും സ്ത്രീ പുരുഷ സമത്വവും ലക്ഷ്യമാക്കി ജനുവരി ഒന്നിന് സൃഷ്ടിക്കുന്ന വനിതാമതില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ചരിത്രസംഭവമായി മാറുമെന്ന് വൈദ്യുതിമന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു. വനിതാമതില്‍ കാമ്പയിനോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാർത്താ അവതാരകയുടെ മരണം; സഹപ്രവർത്തകൻ അറസ്റ്റിൽ, മൊഴിയിൽ ദുരൂഹത വാർത്താ അവതാരകയുടെ മരണം; സഹപ്രവർത്തകൻ അറസ്റ്റിൽ, മൊഴിയിൽ ദുരൂഹത

കേരളം നേടിയെടുത്ത നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സാമൂഹ്യ നവോത്ഥാന സംഘടനകളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഒത്തൊരുമയോടെയുള്ള വലിയ മുന്നേറ്റം കേരളത്തിന്റെ പുരോഗമന കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ജനുവരി ഒന്നിന് സംസ്ഥാനത്ത് കാസര്‍കോഡു മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്നും 45,000 സ്ത്രീകള്‍ പങ്കെടുക്കും.

womenwall

സംസ്ഥാനതല സംഘാടക സമിതി ഇടുക്കി ജില്ലയില്‍ നിന്നും 30,000 വനിതകളെ പങ്കെടുപ്പിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും ജില്ലാതല സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത സംഘടനകള്‍, സംഘാടന തലത്തില്‍ നടത്തിയിട്ടുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് സംഘടനകള്‍ സ്വന്തം നിലയില്‍ ജില്ലയില്‍ നിന്നും പങ്കെടുപ്പിക്കുന്നതിന് ലക്ഷ്യമിട്ട പ്രവര്‍ത്തകരുടെ എണ്ണം വ്യക്തമാക്കിയത്. ഇതുപ്രകാരമാണ് ജില്ലയില്‍ നിന്നും 45,000 സ്ത്രീകളെ വനിതാമതിലില്‍ പങ്കെടുപ്പിക്കുന്നത്.

Idukki
English summary
almost 45000 womens will participate from idukki in womens wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X