ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചേരി പാലത്തിന് ബലക്ഷയം അറ്റകുറ്റിപണികള്‍ വൈകുന്നു: പാലത്തിന് കേടുപാട് സംഭവിച്ചത് പ്രളയകാലത്ത് !

  • By Desk
Google Oneindia Malayalam News

അടിമാലി: ബലക്ഷയം സംഭവിച്ച തോക്കുപാറ അഞ്ചേരിപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ വൈകുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു. തോക്കുപാറയില്‍ നിന്നും ആവിലധ്യാനാശ്രമം വഴി ചെങ്കുളത്തേക്കുള്ള പഞ്ചായത്ത് റോഡിന്റെ ഭാഗമാണ് അഞ്ചേരി പാലം. തോക്കുപാറ ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍ ദൂരപരിധിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പ്രളയകാലത്ത് തോട് കരകവിയുകയും പാലത്തിന്റെ ഇരുകരകളിലേയും കല്‍ക്കെട്ടുകള്‍ക്ക് സംഭവിച്ച കേടുപാടുകളുമാണ് ബലക്ഷയത്തിന് ഇടവരുത്തിയിട്ടുള്ളത്.

കോൺഗ്രസ് കാർഷിക കടങ്ങൾ എഴുതി തള്ളിയോ എന്ന് സ്മൃതി ഇറാനി; തള്ളിയെന്ന് ജനക്കൂട്ടം, വൈറലായി വീഡിയോകോൺഗ്രസ് കാർഷിക കടങ്ങൾ എഴുതി തള്ളിയോ എന്ന് സ്മൃതി ഇറാനി; തള്ളിയെന്ന് ജനക്കൂട്ടം, വൈറലായി വീഡിയോ

പാലത്തിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നും തല്‍സ്ഥിതി തുടര്‍ന്നാല്‍ വരുന്ന മഴക്കാലത്ത് കല്‍ക്കെട്ട് കൂടുതല്‍ ഇളകി പാലം പൂര്‍ണ്ണമായി അപകടാവസ്ഥയിലാകുമെന്നും പ്രദേശവാസികള്‍ പറയുന്നു. ഭിത്തികളുടെ ഭാഗമായുള്ള കല്ലുകള്‍ ഒഴുകി പോയതോടെ പാലത്തിനടിയില്‍ വലിയ ഗര്‍ത്തം രൂപം കൊണ്ടു. ഭാരവാഹനങ്ങള്‍ കയറിയാല്‍ പാലത്തിന്റെ മുകള്‍ ഭാഗം താഴേക്ക് അമരുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തോക്കുപാറ നിവാസികള്‍ക്കും ചെങ്കുളം നിവാസികള്‍ക്കും ആനച്ചാലിലെത്താതെ പരസ്പരം ബന്ധപ്പെടുവാനുള്ള പാതയിലാണ് അപകടാവസ്ഥയിലായ പാലം നിലകൊള്ളുന്നത്.

anjeribridge-155

ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പാലത്തിന്റെ അപകടാവസ്ഥ നേരില്‍ കണ്ട് ബോധ്യപ്പെട്ടിട്ടും തുടര്‍നടപടി സ്വീകരിച്ചില്ലെന്ന പരാതിയും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്. അടുത്ത വര്‍ഷക്കാലത്തിന് മുമ്പ് പാലം ബലപ്പെടുത്താന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം.

Idukki
English summary
Anjeri bridge constuction delays in Adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X