Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടന്‍പാട്ടിന്റെ ഈണവും താളവും ഇടുക്കിയില്‍!!! കലാസന്ധ്യ ശ്രദ്ധേയമായി

ചെറുതോണി: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചെറുതോണിയിലാണ് കലാസന്ധ്യ അരങ്ങേറിയത്. നാടന്‍പാട്ടിന്റെ ഈണവും താളവും ഒപ്പം കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ പുനരവീഷ്‌കാരവും ഒത്തുചേര്‍ന്ന കലാസദസ്സ് വേറിട്ട അനുഭവം ഒരുക്കി. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളായ കരിങ്കാളി,തെയ്യം,കരകാട്ടം,മയിലാട്ടം,വേലകളി തുടങ്ങിയവ അരങ്ങിലെത്തി.

കേളത്തിന്റെ പൈതൃകവും പാരമ്പര്യവും ഓര്‍മപ്പെടുത്തിയാണ് കലാസൃഷ്ടികള്‍ കാഴ്ചക്കാരിലേക്ക് എത്തിയത്. തലമുറകള്‍ കൈമാറിയെത്തിയ വാമൊഴിപാട്ടുകളും കാലഘട്ടത്തിന്റെ കൃത്യമായ ഇടവേളകളില്‍ ഈണവും താളവും നല്‍കി രൂപപ്പെടുത്തിയിട്ടുള്ള വരമൊഴിപാട്ടുകളും വേദികളിലെത്തിയപ്പോള്‍ അത് ആസ്വാദകരില്‍ ആവേശം നിറച്ചു. മലയാളക്കരയുടെ മണിക്കിലുക്കമായിരുന്ന കലാഭവന്‍മണി രചിച്ച നാടന്‍പാട്ടുകളും കലാസന്ധ്യയില്‍ അവതരിപ്പിച്ചു.

Arts festival

തൃശൂരിലെ പതി ഫോക്ക് അക്കാദമിയിലെ 17 കലാകാരന്‍മാരാണ് നാടന്‍പാട്ടുകളും കലാരൂപങ്ങളും വേദയില്‍ എത്തിച്ചത്. മനോജ് പെരുമ്പിലാവ് , പ്രസീത ചാലക്കുടി,കാവ്യശ്രീ,മണികണ്ഠന്‍,രമേശ്,രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആട്ടക്കളം -ഗോത്രകലമേളയെന്ന പേരില്‍ കലാസന്ധ്യ നടന്നത്്. ചെണ്ട,മരം,തകില്‍, കോങ്കോ തുടങ്ങിയ വാദ്യ ഉപകരണങ്ങളുടെ താളവിസ്മയത്തിന്റെ അകമ്പടിയോടെ നടന്ന കലാസന്ധ്യ മൂന്നു മണിക്കൂറോളം നീണ്ടു നിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+