ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയിൽ ആശാ വർക്കർക്ക് കൊറോണ വൈറസ്: മരുന്നുമായി വീടുകൾ സന്ദർശിച്ചെന്ന്, ആശങ്ക

Google Oneindia Malayalam News

തൊടുപുഴ: ഇടുക്കിയിൽ ഒരിടവേളയ്ക്ക് ശേഷം രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ആശാ വർക്കർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് വെല്ലുവിളിയുയർത്തിയിട്ടുണ്ട്. വീടുകളിൽ മരുന്ന് വിതരണത്തിന് വേണ്ടി പോയ ഇവർ ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും പോയിട്ടുണ്ട്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൂടുതൽ പേരെ നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.

ഉറവിടമറിയാത്ത രോഗികൾ വർധിക്കുന്നു: നായരമ്പലം സ്വദേശിയുടെ ഉറവിടം തേടി അധികൃതർ, ആധിയേറുന്നു!!ഉറവിടമറിയാത്ത രോഗികൾ വർധിക്കുന്നു: നായരമ്പലം സ്വദേശിയുടെ ഉറവിടം തേടി അധികൃതർ, ആധിയേറുന്നു!!

ഇന്ന് ഇടുക്കിയിൽ 11 പേർക്ക് രോഗം സ്ഥിരീകരിച്ചരിൽ ഒരാളാണ് ആരോഗ്യ പ്രവർത്തക. ജൂൺ 19ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് 133 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ ജില്ലയിലാണ് 11 കേസുകളും. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായിട്ടുണ്ട്. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയിൽ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
സിറ്റി റൗണ്ടപ്പ്; ജില്ലയിൽ കോവിഡ് രോഗികൾ കൂടുന്നു; 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; കൂടുതൽ വാർത്തകൾ....
coronavirus2

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 3 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Idukki
English summary
Asha worker tests Coronavirus positive in Idukki, officials doubts contact transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X