ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശഭവനും കുട്ടിപോലിസും ഒരുമിച്ച് കൃഷിചെയ്തു... പച്ചക്കറി തോട്ടത്തില്‍ നൂറുമേനി വിളവ്!!!

  • By Desk
Google Oneindia Malayalam News

രാജാക്കാട്: രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തില്‍ രാജാക്കാട് ആശാഭവന്‍ സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുമായി ചേര്‍ന്ന് കൃഷി ചെയ്ത പച്ചക്കറി തോട്ടത്തില്‍ നിന്ന് നൂറുമേനി വിളവ്. പരിമിതികളാല്‍ സമൂഹം മാറ്റിനിര്‍ത്തിയ ഭിന്നശേഷിക്കാരായ കുട്ടികളും കുട്ടിപോലീസും രാജാക്കാട് കൃഷിഭവന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറികൃഷി ആരംഭിച്ചത്. ഭിന്നശേഷിക്കാരയ കുട്ടികളുടെ മാനസിക ഉന്നമനയും ആരോഗ്യ പരിപാലനവും ലക്ഷ്യമിട്ടാണ് കൃഷിയ്ക്ക് തുടക്കം കുറിച്ചത്.

കൃഷിഭവനില്‍ നിന്നും നല്‍കിയ മികച്ച വിളവു ലഭിക്കുന്ന കാബേജ്, കോളിഫ്ളവര്‍, വെണ്ട, ചീര, ബീന്‍സ്, പച്ചമുളക് എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലുമാണ് എസ് പി സി കേഡറ്റുകള്‍ ആശാഭവനിലെത്തി കൃഷി പരിപാലനം നടത്തുന്നത്. കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ഗംഭീരമായി നടത്തി.രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ ഡി സന്തോഷ്, എസ് പി സി ജില്ലാ നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു, എന്നിവര്‍ ചേര്‍ന്ന് ആദ്യഘട്ട വിളവെടുപ്പ് നടത്തി.

vegetableharvesting

ഇത്തരം പ്രവര്‍ത്തനത്തിലൂടെ കുട്ടികളില്‍ സഹജീവികളോടുള്ള സ്നേഹം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നുണ്ടെന്നും എസ് പി സി ജില്ലാ നോഡല്‍ ഓഫീസര്‍ സുരേഷ് ബാബു പറഞ്ഞു. വിളവെടുത്ത പച്ചക്കറികള്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കി. രണ്ടാം ഘട്ട കൃഷി കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഈ കുരുന്നുകള്‍..


Idukki
English summary
ashabhavan and student police get 100 percent harvest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X