ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉച്ചയ്ക്കാണെന്ന് തെറ്റിദ്ധരിച്ചു,എഴുതാനാവില്ലെന്ന് കരുതിയ പരീക്ഷയ്ക്ക് അതുൽ എത്തിയത് പൊലീസ് ജീപ്പിൽ

Google Oneindia Malayalam News

തൊടുപുഴ: രാവിലെ നടക്കേണ്ട വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥിയെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ് .എന്‍ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായ പണിക്കന്‍ കുടി കൊമ്പൊടിഞ്ഞാല്‍ സ്വദേശിയായ അതുല്‍ ഷിജോയെയാണ് പരീക്ഷ തുടങ്ങി അര മണിക്കൂറിനുള്ളില്‍ അടിമാലി പോലീസിന്റെ സഹായത്തോടെ പോലീസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചത്. 194 വിദ്യാര്‍ത്ഥികളാണ് ഇവിടെ ആകെ പരീക്ഷഴുതാനുണ്ടായിരുന്നത്.

athul

എന്നാല്‍ അതുല്‍ പരീക്ഷയെഴുതാന്‍ എത്താതിരുന്നതോടെ അധ്യാപകര്‍ രക്ഷിതാക്കളെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ അടിമാലി ജനമൈത്രി പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. അടിമാലി സി ഐ അനില്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം എസ് .ഐ കെ.ഡി മണിയന്‍, ഷാജു എം എം, നിസാര്‍ തുടങ്ങിയവരുടെ ഇടപെടലിലൂടെ അതുലിനെ പരീക്ഷക്കായി എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞെന്നും പരീക്ഷ എളുപ്പമായിരുന്നെന്നും അതുല്‍ പറഞ്ഞു.

അതേസമയം, കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവച്ച പരീക്ഷകള്‍ പുനരാരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്കൊണ്ട് ജില്ലയില്‍ 11707 കുട്ടികള്‍ ആദ്യദിനം പരീക്ഷയെഴുതി. ഇതില്‍ 13 പേര്‍ മറ്റ് ജില്ലകളിലാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ ആണ്‍കുട്ടികള്‍ 6212, പെണ്‍കുട്ടികള്‍ 5495, ഗവണ്‍മെന്റ് സ്‌കൂളുകള്‍ 80, എയ്ഡഡ് സ്‌കൂളുകള്‍ 70, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ 11, റ്റി.എച്ച്.എസുകള്‍ 4, ഐ.എച്ച്.ആര്‍.ഡി 1, പരീക്ഷ നടക്കുന്ന സെന്ററുകള്‍ 159, ക്ലസ്റ്ററുകള്‍ 47, ക്ലബിംഗ് സെന്ററുകള്‍ 7, ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന ഗവണ്‍മെന്റ് സ്‌കൂള്‍ ജി.എച്ച്.എസ് കല്ലാര്‍ (373 കുട്ടികള്‍), ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന ഗവണ്‍മെന്റ് സ്‌കൂള്‍ ജി.എച്ച്.എസ് കജനാപ്പാറ ( 3 കുട്ടികള്‍),

Idukki
English summary
Athul came in the jeep of Adimali police for examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X