Get Updates
Get notified of breaking news, exclusive insights, and must-see stories!

കോതമംഗലത്ത് വീണ്ടും എടിഎം കവര്‍ച്ച ശ്രമം... സിസിടിവി ക്യാമറയിൽ പശ തേച്ചു, ശ്രമം പരാജയം, മുഖം മറച്ചെത്തിയ മോഷ്ടാക്കളം തിരിച്ചറിഞ്ഞില്ല!!

കോതമംഗലം: കോതമംലത്ത് കഴിഞ്ഞ രാത്രിയില്‍ എടിഎം കവര്‍ന്ന് പണം അപഹരിക്കാന്‍ ശ്രമം. എസ്ബിഐ പൈങ്ങോട്ടൂര്‍ ശാഖയുടെ എ ടി എമ്മാണ് തകര്‍ക്കാന്‍ ശ്രമം നടന്നത്. മുഖംമറച്ചെത്തിയ മോഷ്ടാക്കളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

പുലര്‍ച്ചെ നാലരെയോടെയാണ് സംഭവം. ഹൈല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് എ ടി എം കൗണ്ടറിന്റെ വാതില്‍ തുറന്ന് അകത്തു കയറിയശേഷം സി സി ടി വി ക്യാമറയില്‍ പശതേച്ചതിനുശേഷമാണ് മോഷണശ്രമം നടത്തിയത്. പണം സൂക്ഷിച്ചിരിക്കുന്ന എടിഎം കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഇരുവരും പിന്തിരിയുകയായിരുന്നു.

ATM Theft

രാവിലെ എടിഎമ്മിലെത്തിയ പ്രദേശ വാസികളാണ് മെഷീന്‍ തകര്‍ത്തത് ആദ്യം കണ്ടത്.തുടര്‍ന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഫൊറന്‍സിക് വിദഗ്ദ്ധര്‍ എത്തി സംഭവ സ്ഥലത്തു നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+