ചികിത്സയ്ക്കിടെ 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, ഡോക്ടറായ വൈദികന്‍ അടിമാലിയില്‍ അറസ്റ്റില്‍
അടിമാലി: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറായ വൈദികന്‍ അറസ്റ്റില്‍. ആയൂര്‍വേദ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയെയാണ് വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അടിമാലി കല്ലാര്‍കുടി റോഡില്‍ പാലക്കാടന്‍ ആയൂര്‍വേദ വൈദ്യശാല നടത്തുന്ന ഡോക്ടര്‍ റെജിയാണ് അറസ്റ്റിലായത്.

വൈദ്യശാലയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു 20കാരിയായ പെണ്‍കുട്ടി. ഇവിടെ നിന്ന് പെണ്‍കുട്ടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. അടിമാലി പൊലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് വൈദികനെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഹോര്‍മോണ്‍ ചികിത്സയ്ക്കായാണ് പെണ്‍കുട്ടി വൈദ്യശാലയില്‍ എത്തിയത്. അമ്മയും കുട്ടിക്കൊപ്പമുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഡോക്ടര്‍ പെണ്‍കുട്ടിയെ അകത്തുള്ള മുറിയില്‍ കൊണ്ടുപോയി. ഇവിടെവച്ച് ഡോക്ടര്‍ കയറിപ്പിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവം നടന്ന അന്ന് തന്നെ പെണ്‍കുട്ടികള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടിമാലി പൊലീസ് വൈദികനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications