കുരിശുപാറ ഹോളിക്രോസ് ദേവാലയത്തിന്റെ കുരിശടി തകര്‍ക്കാന്‍ ശ്രമം; കരുതികൂട്ടിയെന്ന് വിശ്വാസികള്‍!
അടിമാലി: അടിമാലി കുരിശുപാറ കോട്ടപ്പാറയില്‍ സ്ഥാപിച്ചിട്ടുള്ള കുരിശുപാറ ഹോളിക്രോസ് ദേവാലയത്തിന്റെ കുരിശടി തകര്‍ക്കാന്‍ ശ്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം സംഭവം വിശ്വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതിഷേധം ഉടലെടുത്തു.കുരിശ് സ്ഥാപിച്ചിരിക്കുന്ന തറയുടെ ഒരു ഭാഗം പൊളിച്ച് നീക്കിയ നിലയിലാണ്.
രാത്രികാലത്ത് സാമൂഹ്യവിരുദ്ധരാകാം പ്രവര്‍ത്തിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വിശ്വാസികളുടെയും പള്ളി ഭാരവാഹികളുടെയും വിലയിരുത്തല്‍.കുരിശുപാറയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കരുതികൂട്ടി ശ്രമം നടക്കുന്നതായി വിശ്വാസികള്‍ ആരോപിക്കുന്നു. വിശ്വാസി സമൂഹത്തിന് കുരിശുമല കയറാനുള്ള ഇടമെന്ന നിലയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടപ്പാറയില്‍ കുരിശ് സ്ഥാപിച്ചത്.

നാളുകളായി വിശ്വാസത്തിന്റെ ഭാഗമായി വിശ്വാസികള്‍ ഇവിടെയെത്താറും പ്രാര്‍ത്ഥിക്കാറുമുണ്ട്.വിശ്വാസിയായ സ്വകാര്യ വ്യക്തി നല്‍കിയ ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചിട്ടുള്ളത്. ഇതിനിടയിലാണ് കുരിശ് സ്ഥാപിച്ചിട്ടുള്ള തറ പൊളിച്ച് നീക്കാന്‍ ശ്രമം ഉണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട് പള്ളി ഭാരവാഹികള്‍ അടിമാലി പോലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications