ഇവിടെയുണ്ട് ഇങ്ങനെയും ചില ഓട്ടോ തൊഴിലാളികള്‍!!! ഇവരാണ് നാടിന്റെ താരങ്ങള്‍, വീട് നിര്‍മിച്ച് നല്‍കി
രാജാക്കാട്: കാലവര്‍ഷത്തില്‍ മണ്ണിടിഞ്ഞു വീണ് തകര്‍ന്ന ശാന്തന്‍പാറ ലേബര്‍കോളനി സ്വദേശി പുറക്കുന്നേല്‍ ഉല്ലാസിന്റെ വീട്ടിലെ മണ്ണ് നീക്കി ശാന്തന്‍പാറയിലെ ഓട്ടോ തൊഴിലാളികള്‍. പുനരധിവാസത്തിന് പഞ്ചായത്തോ വില്ലേജ് അധികൃതരോ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ശാന്തന്‍പാറയിലെ ഓട്ടോ തൊഴിലാളികളുടെ സംഘം ഉല്ലാസിന്റെയും കുടുംബത്തിന്റെയും പുനരധിവാസ ചുമതലയേറ്റെടുത്ത് വീട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ കാലവര്‍ഷമഴയിലാണ് ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ ലേബര്‍ കോളനി സ്വദേശി പുറക്കുന്നേല്‍ ഉല്ലാസിന്റെ വീടിന്റെ മുകളിലേക്ക് പുറകുവശത്തെ മണ്‍ത്തിട്ട ഇടിഞ്ഞുവീണ് വീടും വീട്ട് ഉപകരണങ്ങളും നശിച്ചത്.തുടര്‍ന്ന് ഉല്ലാസും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം നാളിതുവരെ സമീപത്തെ വീടുകളിലാണ് അഭയം തേടിയിരുന്നത്.

തൊഴിലുറപ്പില്‍പ്പെടുത്തി വീടിന്റെ പുനര്‍നിര്‍മ്മാണം നടത്തി ഇവരെ പുരധിവസിപ്പിക്കാന്‍ പഞ്ചായത്തോ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ വില്ലേജ് അധികൃതരോ തയാറാകാത്തതിനെ തുടര്‍ന്നാണ് ശാന്തന്‍പാറ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ തൊഴിലാളികളുടെ സംഘമായ സിറ്റിമാനിലെ അഗംങ്ങള്‍ ഉല്ലാസിനെയും കുടുബത്തെയും ഏറ്റെടുത്ത് വീടിന് അകത്തും പുറത്തുമുള്ള മണ്ണും ചെളികളും നീക്കം ചെയ്ത് പുനരധിവാസത്തിന് സാഹചര്യമൊരുക്കിയത്.തങ്ങളുടെ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് എന്ന് സംഘാഅംഗങ്ങള്‍ പറഞ്ഞു കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ശാന്തന്‍പാറയില്‍ പത്തൊമ്പത് അംഗങ്ങളുമായി പ്രവര്‍ത്തിച്ചു വരുന്ന ഓട്ടോ തൊളിലാളികളുടെ സംഘം സമൂഹത്തിന് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.












Click it and Unblock the Notifications