ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാമക്കല്‍മേടിലെ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് കടിഞ്ഞാണ്‍: നടപടി ഒരാളുടെ മരണത്തിനിടയാക്കിയ ദുരന്തത്തോടെ!!

  • By Desk
Google Oneindia Malayalam News

കട്ടപ്പന: രാമക്കല്‍മേടില്‍ ഓഫ് റോഡ് സഫാരിക്കിടയില്‍ ചീപ്പു മറിഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ ഓഫ്‌റോഡ് ട്രെക്കിംങ്ങന് കടിഞ്ഞാണിട്ട് അധികൃതര്‍. ഇന്നലെയാണ് രാമക്കല്‍മേട്ടില്‍ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. രാമക്കല്‍മേട് കുരുവികാനത്ത് കാറ്റാടിപ്പാടത്തിനു സമീപം 300 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

രാജ്യദ്രോഹിയാക്കി! ഗ്ലാസ് വെള്ളം ബിജെപി നേതാവിന് നേരെ എറിഞ്ഞു കോണ്‍ഗ്രസ് നേതാവ് ! വീഡിയോരാജ്യദ്രോഹിയാക്കി! ഗ്ലാസ് വെള്ളം ബിജെപി നേതാവിന് നേരെ എറിഞ്ഞു കോണ്‍ഗ്രസ് നേതാവ് ! വീഡിയോ

ഒമ്പതോളം ആളുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ഗരുതരമായി പരിക്കേറ്റ തൃശൂര്‍ സ്വദേശി ശ്രീജിത്താണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ശ്ക്തമായ പ്രതിക്ഷേധമാണ് പ്രദേശത്തു നിന്ന് ഉണ്ടായത്. അനുമതിയില്ലാതെയാണ് രാമക്കല്‍മേട് കാറ്റാടി പാടത്ത് ജീപ്പ് സഫാരി നടത്തി വന്നിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നിരവിധി തവണ നാട്ടുകാര്‍ മേഖലയിലെ അനധികൃത ട്രെക്കിംങ്ങിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ramakkalmeduaccident

രാമക്കല്‍മേടില്‍ ആമപ്പാറയില്‍മാത്രമായിരുന്നു ഓഫ്‌റോഡ് സഫാരിക്ക് ഡി റ്റി പി സി യുടെ അനുമതിയുണ്ടിയിരുന്നുള്ളൂ. മൂന്നുമാസങ്ങള്‍ക്ക് മുമ്പാണ് രാമക്കല്‍മേടില്‍ ഓഫ്‌റോഡ് സഫാരിക്ക് അനുമതി നില്‍കിയിരുന്നത്. എന്നാല്‍ സമീപ പ്രദേശമായ കാറ്റാടിപ്പാടത്ത് ഈ അനുമതിയുണ്ടായിരുന്നില്ല. ഇവിടെ അനധികൃതമായിട്ടാണ് ട്രെക്കിംഗ് നടന്നു വന്നിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഡി റ്റി പി സി അന്വേഷണ റിപ്പോര്‍ട്ട് ജില്ല കളക്ടര്‍ക്ക് സമര്‍പ്പിക്കും.

Idukki
English summary
ban on off road jeep safari in ramakkal medu after tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X