ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നാറില്‍ വഴിയോര കച്ചവടക്കാര്‍ക്ക് കടിഞ്ഞാണ്‍; പാതയോരം കൈയ്യേറി കച്ചവടം നടത്തിവരെ ഒഴിപ്പിച്ചു!!

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ വഴിയോരം കയ്യേറി കച്ചവടം നടത്തിയവര്‍ക്കെതിരെ റവന്യൂ വകുപ്പിന്റെ നടപടി.ദേവികുളം സബ് കളക്ടര്‍ രേണുരാജിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മൂന്നാര്‍ ടൗണിലെ വഴിയോര കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത്. സബ്കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂന്നാര്‍ വില്ലേജ് ഓഫീസര്‍ എസ്. ജയരാജ്, പഞ്ചായത്ത് അധികൃതര്‍,പോലീസ് എന്നിവര്‍ സംയുക്തമായാണ് ഒഴിപ്പിക്കല്‍ നടത്തിയത്. ടൗണിലെ ചര്‍ച്ചില്‍ പാലം, മെയിന്‍ ബസാര്‍, മാട്ടുപ്പെട്ടി കവല, സര്‍ക്കാര്‍ മദ്യഷാപ്പിന് സമീപത്തെ കച്ചവടങ്ങള്‍ എന്നിവയാണ് ദൗത്യസംഘത്തിന്റെ സഹായത്തോടെ എടുത്തുമാറ്റിയത്.

ലോക്‌സഭയില്‍ മതപരമായ മുദ്രാവാക്യം വേണ്ടെന്ന് സ്പീക്കര്‍; ശക്തമായ നടപടിക്ക് ഓം ബിര്‍ളലോക്‌സഭയില്‍ മതപരമായ മുദ്രാവാക്യം വേണ്ടെന്ന് സ്പീക്കര്‍; ശക്തമായ നടപടിക്ക് ഓം ബിര്‍ള

ആയിരക്കണക്കിന് വിദേശികളടക്കം എത്തുന്ന മൂന്നാറില്‍ വഴിയോരക്കച്ചവടംമൂലം നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. മൂന്നാര്‍ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ പലവട്ടം കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചെങ്കിലും തുടര്‍നടപടികള്‍ കടലാസിലൊതുങ്ങുകയായിരുന്നു. സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം സബ് കളക്ടര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു.

streetmunnar-

ഇതേ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിയുമായി വകുപ്പുകള്‍ സംയുക്തമായി രംഗത്തെത്തിയത്. അതേസമയം മെയിന്‍ ബസാറില്‍ കെട്ടിടത്തിന്റെ മുമ്പില്‍ കമ്പികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന ചാര്‍ത്തുകള്‍ എടുത്തുമാറ്റുന്നതിന് ഒരുദിവസം സമയം നല്‍കിയിട്ടുണ്ട്. ഇതു പൊളിച്ചു മാറ്റിയില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

Idukki
English summary
Ban on street merchants in Idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X