ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിനേര്‍പ്പെടുത്തിയരുന്ന നിരോധന ഉത്തരവ് പിന്‍വലിച്ചു... രാത്രിയാത്രക്ക് രണ്ടു ദിവസംകൂടി നിയന്ത്രണം!!!

  • By Desk
Google Oneindia Malayalam News

ഇടുക്കി: കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലകളില്‍ സഞ്ചാരികള്‍ക്കായി ഏര്‍പെടുത്തിയിരുന്ന നിരോധനം ജില്ലാ ഭരണകൂടം പിന്‍വലിച്ചു. മലയോര മേഖലയിലെ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതകള്‍ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിരോധന ഉത്തരവ് പിന്‍വലിച്ചതോടെ ജില്ലയിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങി.

<strong>വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം</strong>വയനാട് പ്രസ്സ്‌ക്ലബ്ബില്‍ മാവോയിസ്റ്റ് ബുള്ളറ്റിന്‍: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; കാഞ്ഞിരത്തില്‍ ഭൂമി പ്രശ്‌നത്തില്‍ സമരത്തിന് ശക്തിപകരാന്‍ ആഹ്വാനം

നീലക്കുറിഞ്ഞി ഉദ്യോനം കാണാന്‍ എത്തുന്നവരാണ് ഏറെപേരും. വിനോദ സഞ്ചാരയിടങ്ങള്‍ക്കു പുറമെ, ബോട്ടിംഗ് , അഡ്വഞ്ചര്‍ ടൂറിസം, ഓഫ് റോഡ് ഡ്രൈവിംഗ് എന്നിവയക്ക് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കിയതായി ജില്ല കളക്ടര്‍ അറിയിച്ചു.അതേ സമയം ജില്ലയില്‍ ഇന്നും നാളെയും രാത്രിക്കാല സഞ്ചാരം ഒഴിവാക്കണമെന്ന നിര്‍ദ്ദേശവും ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്.

Munnar

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നെങ്കിലും ആശങ്കപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാതിരുന്നതിനാല്‍ ജനങ്ങള്‍ ഏറെ ആശ്വാസിത്തിലാണ്. മഴ മുന്നില്‍ കണ്ട് ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് കുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെറുതോണിയുടെ ഒരു ഷട്ടര്‍ ഉയര്‍ത്തിയിരുന്നു.എന്നാല്‍ മഴമാറി നിന്ന സാഹചര്യത്തില്‍ ഇന്നലെ ഷട്ടര്‍ അടക്കുകയും ചെയ്തു.

Idukki
English summary
Ban release withdraw in Idukki tourism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X