അടിമാലിയില്‍ വെള്ളിമൂങ്ങ... ഇത് സിനിമയെ വെല്ലുന്ന ഒര്‍ജിനല്‍...!
അടിമാലി: അടിമാലി മച്ചിപ്ലാവിന് സമീപത്തു നിന്നും വെള്ളിമൂങ്ങയെ കണ്ടെത്തി. പ്രദേശവാസിയായ എല്ലാപ്പറമ്പില്‍ ശ്രീധരന്റെ പുരയിടത്തില്‍ പരിക്കേറ്റ നിലയിലായിരുന്നു വെള്ളി മുങ്ങ. രാവിലെ 9 മണിയോടെയായിരുന്നു ശ്രീധരന്‍ തന്റെ പരയിടത്തിനു സമീപം വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്ന വെള്ളിമൂങ്ങയെ കണ്ടത്.
പറക്കാനാവാതെ കിടന്ന മൂങ്ങയെ ശ്രീധരന്‍ വീട്ടിലെത്തിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. കാക്കക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്നാണ് മുങ്ങക്ക് പരിക്കേറ്റതെന്നും ശരീരത്ത് മുറിവുകള്‍ പറ്റിയ മൂങ്ങ പറക്കാനാവാതെ നിലത്ത് വീഴുകയുമായിരുന്നെന്ന് ശ്രീധരന്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പനംകുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നിന്നും വനപാലകരെത്തി മൂങ്ങയെ കൈപ്പറ്റി.വെള്ളിമൂങ്ങയുടെ കുഞ്ഞാണ് പരിക്കേറ്റ് വീണതെന്നും മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം വനത്തില്‍ തുറന്നു വിടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വെള്ളിമൂങ്ങയെ കിട്ടിയതറിഞ്ഞ് മൂങ്ങയെ നേരില്‍ കാണാന്‍ പ്രദേശവാസികളും തടിച്ച് കൂടി.












Click it and Unblock the Notifications