ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൊമ്പൈൽ ചാർജറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക; അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ വിശദീകരിച്ച് ഇടുക്കി ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് !

  • By Desk
Google Oneindia Malayalam News

തൊടുപുഴ:മൊമ്പൈൽ ചാർജറുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ വിശദീകരിച്ച് ഇടുക്കി ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ചില മുന്നറിയിപ്പുകൾ നൽകുന്നു. മൊബൈല്‍ഫോണ്‍, ടാബ്ലറ്റ് എന്നിവ ചാര്‍ജ്ജ് ചെയ്യാന്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ കമ്പനി നിഷ്‌കര്‍ഷിക്കുന്ന ചാര്‍ജ്ജറുകളും ബാറ്ററികളും മാത്രം ഉപയോഗിക്കുക.

<strong>ബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ല</strong>ബിജെപി പിടിച്ചത് ശരിക്കും പുലിവാല്‍ തന്നെ!!! വിമത എംഎല്‍എമാരുടെ രാജി പോലും എളുപ്പമല്ല

നിലവാരം കുറഞ്ഞ ചാര്‍ജ്ജറുകളും ബാറ്ററികളും ഉപയോഗിക്കരുത്. ബാറ്ററി മാറ്റേണ്ട അവസരത്തില്‍ കമ്പനി നിര്‍ദ്ദേശിക്കുന്ന ബാറ്ററി ഉപയോഗിക്കുക. ചാര്‍ജ്ജറിന്റെയും ബാറ്ററിയുടെയും വോള്‍ട്ടേജ് ഒരേ പോലെയായിരിക്കണം. ബാറ്ററി ഓവര്‍ ചാര്‍ജ്ജ് ചെയ്യാതിരിക്കാന്‍ രാത്രികാലങ്ങളില്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാതിരിക്കുക. തീ പിടുത്തത്തിന് സഹായിക്കുന്ന പ്രതലങ്ങളില്‍ ഫോണുകളും മറ്റും ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കരുത്.

Charger

പ്രക്യേകിച്ച് ഫര്‍ണിച്ചര്‍, പേപ്പര്‍, തുണി എന്നിവ ബെഡ്ഡിനടുത്ത് വച്ച് ചാര്‍ജ്ജ് ചെയ്യാന്‍ വച്ചിട്ട് ഉറങ്ങരുത്. ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും കമ്പനിയില്‍ കൊടുത്ത് സര്‍വ്വീസ് ചെയ്യണം. ഒരു പ്ലഗ്ഗില്‍ എക്സ്റ്റന്‍ഷന്‍ കോര്‍ഡ് ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല. ഡിവൈസില്‍ നിന്നും ചാര്‍ജ്ജര്‍ ഊരുന്നതിന് മുമ്പ് പവര്‍ സപ്ലൈ ഡിസ്‌കണക്ട് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. വൈദ്യുതി സപ്ലൈ ചാര്‍ജ്ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. നനഞ്ഞ കൈകൊണ്ട് ചാര്‍ജ്ജറുകള്‍ പ്ലഗ്ഗില്‍ കണക്ട് ചെയ്യാനോ ഊരാനോ ശ്രമിക്കരുതെന്നുമാണ് മുന്നറിയിപ്പുകൾ.

Idukki
English summary
Be careful when charging mobile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X